-->
മദ്യ ലഹരിയില്‍ ചത്ത തിമിംഗലത്തിന്റെ പുറത്ത് കയറി ഫോട്ടോയ്ക്ക് പോസ് ചെയ്യുന്ന മത്സ്യത്തൊഴിലാളികളുടെ വീഡിയോയാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വലിയ പ്രതിഷേധമുയര്‍ത്തുന്നത്്. മരിച്ച ആ വലിയ ജീവിയോട് അങ്ങേയറ്റത്തെ അനാദരവാണ് കാണിച്ചതെന്ന് മൃഗ സ്‌നേഹികള്‍ വിമര്‍ശിച്ചപ്പോള്‍, മറ്റ് ചിലര്‍ വീഡിയോ ആഘോഷിച്ചു. ഇന്നലെ എക്‌സില്‍ പങ്കുവച്ച വീഡിയോ , ഏത് സമുദ്രത്തില്‍ നിന്നും എപ്പോള്‍ ചിത്രീകരിച്ചതെന്ന് വ്യക്തമല്ലെങ്കിലും ഇതിനകം അഞ്ച് കോടി നാല്പത് ലക്ഷം പേര്‍ കണ്ടുകഴിഞ്ഞു.
കോളിന്‍ റഗ് എന്ന എക്‌സ് ഹാന്റിലില്‍ പങ്കുവച്ച വൈറല്‍ വീഡിയോയില്‍ സമുദ്രത്തില്‍ ചത്ത് ഒഴുകി നടക്കുന്ന ഒരു കൂറ്റന്‍ തിമിംഗലത്തിന്റെ പുറത്തേക്ക് കയറാന്‍ ശ്രമിക്കുന്ന രണ്ട് മത്സ്യ തൊഴിലാളികളെ കാണാം. ബോട്ടില്‍ മത്സ്യ ബന്ധനത്തിനായി പോകുന്നതിനിടെയായിരുന്നു സംഭവം. ബോട്ട് തിമിംഗലത്തിനടുത്തേക്ക് അടുപ്പിക്കുകയും രണ്ട് പേര്‍ അതിന് മുകളിലേക്ക് കയറുകയും ചെയ്യുന്നത് വീഡിയോയി കാണാം. പിന്നാലെ ബോട്ട് അകന്ന് പോകുന്നു. ഇരുവരും സന്തോഷ സൂചകമായി കൈകളുയര്‍ത്തി ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നതും വീഡിയോയില്‍ കാണാം. ഇവര്‍ ഒരു ചത്ത തിമിംഗലത്തിന് മുകളില്‍ ചാടാന്‍ പോകുന്നു... ഇത് പൊട്ടിത്തെറിക്കുന്നത് കാണുക. അടിക്കുറിപ്പോടെയാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. അത് മരിച്ച് അധികനേരമായില്ലെന്നും മണം വന്ന് തുടങ്ങിയില്ലെന്നും കോളിന്‍ കൂട്ടിച്ചേര്‍ത്തു.
നിമിഷ നേരങ്ങള്‍ക്കുള്ളില്‍ വൈറലായ വീഡിയോയ്ക്ക് താഴെ കാഴ്ചക്കാര്‍ രൂക്ഷവിമര്‍ശനം ഉന്നയിച്ചു. ചത്തുപോയൊരു തിമിംഗലത്തിന് മുകളിലേക്ക് ചാടിക്കയറുന്നത് വെറുപ്പുളവാക്കുന്നതാണ്. 'ക്ലിക്ക് സംസ്‌കാരം' അതിരുകടന്നിരിക്കുന്നുവെന്ന് ഒരു കാഴ്ചക്കാരനെഴുതി. അഴുകിയ തിമിംഗലങ്ങള്‍ക്ക് എന്ത് സംഭവിക്കുമെന്ന് അവര്‍ക്ക് അറിയില്ലായിരുന്നോ? പ്രകൃതി ഒരു തമാശയല്ലെന്ന് മറ്റൊരാള്‍ കുറിച്ചു.
NEW: Two drunk fishermen pose for a photo on a floating dead whale. "These guys are going to jump on a dead whale... watch this thing explode." The individual who shared the footage said the whale didn't smell and indicated that it had just passed."Wasn't rotten, just… pic.twitter.com/mjIYde4g4l— Collin Rugg (@CollinRugg) January 19, 2026