Saturday, March 14, 2026 Last Updated 16 Min 16 Sec ago English Edition
Todays E paper
Ads by Google
Tuesday 20 Jan 2026 11.34 PM

സ്വര്‍ണവില; പവന്‌ 1,09,840 രൂപ

മട്ടാഞ്ചേരി: കരുതല്‍ ശേഖരത്തിലേക്ക്‌ നിക്ഷേപകരുടെ വാങ്ങല്‍ തുടരുന്നതിനിടെ സ്വര്‍ണവില വീണ്ടും കുതിച്ച്‌ സര്‍വകാല റെക്കോഡില്‍. ഇന്നലെ മൂന്നു തവണകളായി 2,600 രൂപ വര്‍ധിച്ച്‌ പവന്‍ വില 1,09,840 രൂപയിലെത്തി. രാവിലെ 760 രൂപയും ഉച്ചകഴിഞ്ഞ്‌ 800 രൂപയും വൈകിട്ട്‌ 1,040 രൂപയുമാണ്‌ വര്‍ധിച്ചത്‌.
ഗ്രാമിന്‌ 13,800 രൂപയുമായി. രാവിലെ ഗ്രാമിന്‌ 95 രൂപയും ഉച്ചയ്‌ക്ക് ശേഷം 100 രൂപയും മൂന്നര മണിയായപ്പോള്‍ വീണ്ടും 200 രൂപയും വര്‍ധിച്ചു. ഒറ്റ ദിവസംകൊണ്ട്‌ ഗ്രാമിന്‌ 395 രൂപയുടെ വര്‍ധന. രാജ്യാന്തര വില സ്വര്‍ണം ഔണ്‍സിന്‌ (31.1 ഗ്രാം) 4,665 ഡോളറില്‍ വ്യാപാരം നിര്‍ത്തിയത്‌.

Ads by Google
Tuesday 20 Jan 2026 11.34 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW