-->
കൊല്ലം: ശബരിമല ദ്വാരപാലകശില്‍പ്പപാളിയിലെ സ്വര്‍ണം മോഷ്‌ടിച്ച കേസില്‍ ഒന്നാംപ്രതി ഉണ്ണിക്കൃഷ്‌ണന്‍ പോറ്റിക്ക് ജാമ്യം. 90 ദിവസത്തിനുള്ളില്‍ അന്വേഷണസംഘം കുറ്റപത്രം സമര്‍പ്പിക്കാത്ത സാഹചര്യത്തിലാണ് കൊല്ലം വിജിലന്‍സ് കോടതി സ്വാഭാവികജാമ്യം അനുവദിച്ചത്. എന്നാല്‍, ശ്രീകോവില്‍ കട്ടിളപ്പാളിയിലെ സ്വര്‍ണക്കവര്‍ച്ച കേസില്‍ ജാമ്യം ലഭിക്കാത്തതിനാല്‍ പോറ്റി ജയിലില്‍ തുടരും.
ദ്വാരപാലകശില്‍പ്പപാളി കേസില്‍ കഴിഞ്ഞ ഒക്‌ടോബര്‍ 17-നാണ് പോറ്റി അറസ്‌റ്റിലായത്. തുടര്‍ന്ന്, 90 ദിവസത്തിനുള്ളില്‍ കുറ്റപത്രം സമര്‍പ്പിക്കാത്തതിനാല്‍ ജാമ്യം നല്‍കണമെന്നു പ്രതിഭാഗം അഭിഭാഷകന്‍ വാദിച്ചു. 90 ദിവസത്തിനുള്ളില്‍ കുറ്റപത്രം സമര്‍പ്പിക്കാത്തതെന്താണെന്ന് കോടതി ചോദിച്ചപ്പോള്‍, കൂടുതല്‍പ്പേരെ ചോദ്യംചെയ്യാനുണ്ടെന്നും വിശദമായ കുറ്റപത്രം ഉടന്‍ സമര്‍പ്പിക്കുമെന്നും അന്വേഷണസംഘം അറിയിച്ചു. മൂന്നാഴ്‌ചയ്‌ക്കകം കുറ്റപത്രം സമര്‍പ്പിച്ചില്ലെങ്കില്‍ കട്ടിളപ്പാളി കേസിലും പോറ്റിക്കു ജാമ്യം ലഭിക്കും.