Saturday, March 14, 2026 Last Updated 15 Min 53 Sec ago English Edition
Todays E paper
Ads by Google
Tuesday 20 Jan 2026 12.11 PM

ഒരു തുള്ളിപോലും കുടിക്കാനോ പാചകത്തിനോ കൊള്ളില്ല: സര്‍ക്കാര്‍ നല്‍കുന്ന കുടിവെള്ളത്തില്‍ മുഴുവന്‍ ഇരുമ്പിന്റെ അംശം, വലഞ്ഞ് ജനങ്ങള്‍

tripura, drinking, water, crisis

ത്രിപുരയിലെ ഗ്രാമപ്രദേശങ്ങളില്‍ ജലവിതരണ പൈപ്പുകളിലൂടെ ലഭിക്കുന്ന കുടിവെള്ളത്തില്‍ അമിതമായ അളവില്‍ ഇരുമ്പിന്റെ അംശമെന്ന് റിപ്പോര്‍ട്ട്. ധലായ് ജില്ലയിലെ സത്യറാം ചൗധരിപറ എന്ന ഗ്രാമത്തിലെ ജനങ്ങള്‍ ആണ് കുടിവെള്ളമില്ലാതെ വലയുന്നത്. ഏകദേശം 150 വീടുകളുള്ള ഈ ഗ്രാമത്തില്‍ സര്‍ക്കാര്‍ നല്‍കുന്ന പൈപ്പ് വെള്ളം ഒരു തുള്ളി പോലും കുടിക്കാനോ പാചകത്തിനോ ഉപയോഗിക്കാനാവില്ല. ഈ വെള്ളം ടോയ്‌ലറ്റ് ആവശ്യങ്ങള്‍ക്ക് മാത്രമാണ് ഉപയോഗിക്കുന്നതെന്ന് ഗ്രാമവാസികള്‍ പറയുന്നു.

കുടിവെള്ളത്തില്‍ ഇരുമ്പിന്റെ അഭികാമ്യമായ അളവ് 0.3 ppm ഉം പരമാവധി അനുവദനീയമായ പരിധി 1 ppm ഉം ആണ്. എന്നാല്‍ ഇവിടെ ഈ പരിധിക്ക് മുകളിലാണ്. ഈ പ്രദേശത്തെ പ്രധാന ജലസ്രോതസ്സായ 'ടിപാം സാന്‍ഡ്സ്‌റ്റോണ്‍' ശിലകളുടെ ഇരുമ്പ് കലര്‍ന്ന സ്വഭാവമാണ് ഇതിന് കാരണം. അമിതമായ ഇരുമ്പിന്റെ അംശം ഭൂഗര്‍ഭജലത്തെ കുടിക്കാന്‍ അനുയോജ്യമല്ലാത്തതാക്കി മാറ്റുന്നു. ആരോഗ്യപ്രശ്‌നങ്ങള്‍ ഒഴിവാക്കാന്‍ ഈ വെള്ളം ഉപയോഗിക്കുന്നതിന് മുന്‍പ് ഇരുമ്പിന്റെ അളവ് നിശ്ചിത പരിധിയിലേക്ക് താഴ്ത്തണമെന്ന് സി.ജി.ഡബ്ല്യു.ബി റിപ്പോര്‍ട്ട് ശുപാര്‍ശ ചെയ്യുന്നു.

ഭൂഗര്‍ഭജലത്തില്‍ സ്വാഭാവികമായും അടങ്ങിയിരിക്കുന്ന ഇരുമ്പ് വായുവുമായി സമ്പര്‍ക്കത്തില്‍ വരുമ്പോള്‍ ഓക്‌സിഡൈസ് ചെയ്യപ്പെടുകയും വെള്ളത്തിന് തുരുമ്പിന്റെ നിറം നല്‍കുകയും ചെയ്യുന്നു. ഇരുമ്പിന്റെ അംശം വളരെ കൂടുതലായതിനാല്‍ നല്ല ദുര്‍ഗന്ധമുള്ള വെള്ളമാണിത്. ഈ വെള്ളം ഉപയോഗിച്ച് വസ്ത്രങ്ങള്‍ കഴുകിയാല്‍ അവ ചുവപ്പ് നിറമാകുമെന്ന് ഗ്രാമവാസിയായ താലുബതി റിയാംഗ് പറയുന്നു. വെള്ളത്തിന്റെ ഗുണനിലവാരം വളരെ മോശമായതിനാല്‍ നിരവധി ആരോഗ്യപ്രശ്‌നങ്ങളും ഉണ്ടാകുന്നുണ്ട്. ഇതില്‍ കുളിച്ചാല്‍ ചര്‍മത്തില്‍ ചൊറിച്ചിലും തടിപ്പും ഉണ്ടാകുന്നു. നഖങ്ങള്‍ കറുക്കുകയും പാത്രങ്ങള്‍ തുരുമ്പ് പിടിച്ചതുപോലെ ചുവക്കുകയും ചെയ്യുന്നുവെന്നും അവര്‍ പറയുന്നു.

Ads by Google
Tuesday 20 Jan 2026 12.11 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW