Saturday, March 14, 2026 Last Updated 3 Min 5 Sec ago English Edition
Todays E paper
Ads by Google
Tuesday 20 Jan 2026 09.33 AM

ശബരിമല സ്വര്‍ണക്കൊള്ളയില്‍ പ്രതികളുടെ വീടുകളില്‍ വ്യാപക റെയ്ഡ്

uploads/news/2026/01/821663/sabarimala-goldplate.jpg

പത്തനംതിട്ട: ശബരിമല സ്വര്‍ണക്കൊള്ളയില്‍ പ്രതികളുടെ വീടുകളില്‍ വ്യാപക റെയ്ഡ്. ഇന്ന് രാവിലെ മുതല്‍ പ്രതികളുടെ വീടുകള്‍ ഉള്‍പ്പെടെ 21 ഇടങ്ങളിലാണ് പരിശോധന. കേസില്‍ ഇസിഐആര്‍ രജിസ്റ്റര്‍ ചെയ്തതിന് പിന്നാലെ പ്രതികളുടെ സ്വത്തുക്കള്‍ കണ്ടുകിട്ടാന്‍ ഇഡി നീക്കം.

അറസ്റ്റിലായ ഉണ്ണികൃഷ്ണന്‍ പോറ്റി, എ പത്മകുമാര്‍, എന്‍ വാസു, ബെല്ലാരിയിലെ സ്വര്‍ണവ്യാപാരി ഗോവര്‍ധന്‍ എന്നിവരുടെ വീടുകളിലും ബംഗളൂരുവിലെ സ്മാര്‍ട് ക്രിയേഷന്‍സ് ഓഫീസിലും പരിശോധന തുടരുകയാണ്. പത്മകുമാറിന്റെ ആറന്മുളയിലെ വീട്ടിലാണ് പരിശോധന. ചില ബന്ധുക്കളുടെ വീട്ടില്‍ പരിശോധന നടത്താന്‍ ആലോചിക്കുന്നുമുണ്ട്. എന്‍ വാസുവിന്റെ വീട്ടിലും ദേവസ്വം ആസ്ഥാനത്തും പരിശോധന നടത്തുന്നുണ്ട്. ഇഡി അന്വേഷണത്തിന് അനുമതി ലഭിച്ചതിന് പിന്നാലെയാണ് രേഖകളടക്കം പരിശോധിക്കാന്‍ ഇഡി തീരുമാനിച്ചിരിക്കുന്നത്.

തിരുവനന്തപുരത്ത് ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ കാരേറ്റിലെ വീട്ടിലാണ് പരിശോധന നടക്കുന്നത്. ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ ബന്ധുക്കളുടെ അടക്കം ബാങ്ക് വിവരങ്ങള്‍ ഇഡി ആവശ്യപ്പെട്ടിട്ടുണ്ട്. പ്രതികളുടെ സാമ്പത്തിക വിവരങ്ങളാണ് ഇഡി പ്രധാനമായും പരിശോധിക്കുന്നത്.

കൊച്ചി, കോഴിക്കോട് , ബാംഗ്ലൂര്‍, ചെന്നൈ യൂണിറ്റുകളാണ് പരിശോധന നടത്തുന്നത്. കേരളത്തിലെ പരിശോധനയില്‍ സംസ്ഥാനത്തിന് പുറത്തു നിന്നുമുള്ള ഉദ്യോഗസ്ഥരും എത്തി. തമിഴ്‌നാട്ടിലും കര്‍ണാടകയിലും പരിശോധന നടത്തുന്നുണ്ടെന്ന്. സന്നിധാനത്ത് എസ്‌ഐടി പരിശോധന നടത്താനിരിക്കെയാണ് പ്രതികളുടെ വീടുകളിലടക്കം ഇഡി പരിശോധന നടത്തുന്നതത്.

Ads by Google
Tuesday 20 Jan 2026 09.33 AM
YOU MAY BE INTERESTED
Ads by Google
TRENDING NOW