Saturday, March 14, 2026 Last Updated 4 Min 0 Sec ago English Edition
Todays E paper
Ads by Google
Tuesday 20 Jan 2026 12.24 AM

കേരളം വ്യവസായങ്ങള്‍ക്ക്‌ അനുയോജ്യമായസംസ്‌ഥാനം: ധനമന്ത്രി

കൊച്ചി: കാലത്തിനനുസരിച്ച്‌ സാങ്കേതികവിദ്യയില്‍ മാറ്റങ്ങള്‍ വരുത്തി മുന്നേറുന്ന വ്യവസായങ്ങള്‍ക്ക്‌ ഏറ്റവും അനുയോജ്യമായ ഇടമായി കേരളം മാറിയെന്ന്‌ ധനകാര്യ മന്ത്രി കെ.എന്‍. ബാലഗോപാല്‍. ഇന്ത്യ ഇന്റര്‍നാഷണല്‍ ഇന്‍ഡസ്‌ട്രിയല്‍ എക്‌സ്പോയില്‍ വ്യവസായി മഹാസംഗമം ഉദ്‌ഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു മന്ത്രി.
സംസ്‌ഥാനത്തെ14 ജില്ലകളില്‍ നിന്നുമുള്ള പതിനായിരത്തോളം കെ.എസ്‌.എസ്‌.ഐ.എ. അംഗങ്ങള്‍ എക്‌സ്പോയില്‍ പങ്കെടുത്തു. എക്‌സ്പോയുടെ മൂന്നാം പതിപ്പ്‌ 21 മുതല്‍ 23 വരെ കൊച്ചിയില്‍ നടക്കുമെന്ന്‌ സമാപന സമ്മേളനത്തില്‍ പ്രഖ്യാപിച്ചു.
ഈസ്‌ ഓഫ്‌ ഡൂയിങ്‌ ബിസിനസിലെ നമ്മുടെ മുന്നേറ്റം കാരണം കേരളത്തിലേക്ക്‌ ആളുകള്‍ തിരിച്ചുവരികയാണ്‌. അവര്‍ ഇവിടെ വ്യവസായങ്ങള്‍ തുടങ്ങുന്നു. വ്യവസായികള്‍ക്കുള്ള പിന്തുണ സര്‍ക്കാരില്‍നിന്ന്‌ ഉണ്ടാകുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

Ads by Google
Tuesday 20 Jan 2026 12.24 AM
YOU MAY BE INTERESTED
Ads by Google
TRENDING NOW