-->
കോഴിക്കോട്: പ്രായപൂര്‍ത്തിയാവാത്ത വിദ്യാര്‍ഥിനിയോട് ലൈംഗികാതിക്രമം നടത്തിയ യുവാവ് പിടിയില്‍. പത്തനംതിട്ട സ്വദേശി നൂറനാട് പാലവിളയില്‍ വീട്ടില്‍ അശ്വിന്‍ എസ്. രാജി(33)നെയാണ് ഫറോക്ക് പോലീസ് പിടികൂടിയത്. 2022 നവംബര്‍ മുതല്‍ മൂന്ന് വര്‍ഷത്തോളം പലതവണ ലൈംഗികാതിക്രമം നടത്തിയെന്നാണു പരാതി. ഫറോക്ക് പോലീസ് സ്‌റ്റേഷന്‍ ഇന്‍സ്‌പെക്‌ടര്‍ എസ്. ശ്രീജിത്തിന്റെ നേതൃത്വത്തില്‍ സബ് ഇന്‍സ്‌പെക്‌ടര്‍ സജിനി, ഗ്രേഡ് സബ് ഇന്‍സ്‌പെക്‌ടര്‍ ലതീഷ് കുമാര്‍, സി.പി.ഒ: ജാസില്‍, ഹോം ഗാര്‍ഡ് പ്രബിന്‍, ഫറോക്ക് സബ് ഡിവിഷന്‍ അസിസ്‌റ്റന്റ് കമ്മിഷണറുടെ നേതൃത്വത്തിലുള്ള ൈക്രം സ്‌ക്വാഡ് അംഗങ്ങളായ അസി. സബ് ഇന്‍സ്‌പെക്‌ടര്‍ അരുണ്‍, സി.പി.ഒ അനുജ് എന്നിവരാണ് അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നത്.