Monday, March 16, 2026 Last Updated 7 Min 42 Sec ago English Edition
Todays E paper
Ads by Google
Tuesday 20 Jan 2026 12.24 AM

കെ.പി.എസ്‌.ടി.എ. സംസ്‌ഥാന സമ്മേളനം നാളെ മുതല്‍ കോഴിക്കോട്ട്‌

കോഴിക്കോട്‌: കേരള പ്രദേശ്‌ സ്‌കൂള്‍ ടീച്ചേഴ്‌സ്‌ അസോസിയേഷന്‍ (കെ.പി.എസ്‌.ടി.എ.) പത്താമതു സംസ്‌ഥാന സമ്മേളനം നാളെ മുതല്‍ 24 വരെ കോഴിക്കോട്‌ ശ്രീനാരായണ സെന്റിനറി ഹാളില്‍ നടക്കുമെന്നു സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. നാളെ വൈകിട്ട്‌ നാലിനു കോഴിക്കോട്‌ ഡി.സി.സി. പ്രസിഡന്റ്‌ അഡ്വ. പ്രവീണ്‍കുമാര്‍ വിളംബരജാഥ ഉദ്‌ഘാടനം ചെയ്ും.
കെ.പി.എസ്‌.ടി.എയുടെ പത്താം സംസ്‌ഥാന സമ്മേളനം 22 നു രാവിലെ 10.30 ന്‌ എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ ഉദ്‌ഘാടനം ചെയ്ും. തുടര്‍ന്നു വിദ്യാഭ്യാസ-സാംസ്‌കാരിക സമ്മേളനവും വനിതാ സമ്മേളനവും സാംസ്‌കാരിക സമ്മേളനവും നടക്കും. 3.30 ന്‌ സമ്മേളന നഗരിയില്‍നിന്നു മുതലക്കുളം മൈതാനത്തേക്ക്‌ അധ്യാപകരുടെ സമരപ്രകടനവുമുണ്ടാകും. തുടര്‍ന്നു മുതലക്കുളം മൈതാനിയില്‍ നടക്കുന്ന പൊതുസമ്മേളനം പ്രതിപക്ഷ നേതാവ്‌ വി.ഡി. സതീശന്‍ ഉദ്‌ഘാടനം ചെയ്ും. 23നു പ്രതിനിധി സമ്മേളനം രമേശ്‌ ചെന്നിത്തല ഉദ്‌ഘാടനം ചെയ്ും. 24നു പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പോടെ സമ്മേളനം സമാപിക്കും.
അധ്യാപകരുടെ ന്യായമായ ആനുകൂല്യങ്ങളെ സര്‍ക്കാര്‍ നിഷേധിക്കുകയാണെന്നു കേരള പ്രദേശ്‌ സ്‌കൂള്‍ ടീച്ചേഴ്‌സ്‌ അസോസിയേഷന്‍ ജയിലുള്ളവര്‍ക്ക്‌ വേതനം വര്‍ധിപ്പിക്കുന്ന സര്‍ക്കാര്‍ അധ്യാപകരുടെ ഡി.എയ്‌ക്കും മറ്റു ആനുകൂല്യങ്ങള്‍ക്കുമായി പ്രവര്‍ത്തിക്കുന്നില്ലെന്ന്‌ കെ.പി.എസ്‌.ടി.എ. സംസ്‌ഥാന പ്രസിഡന്റ്‌ കെ. അബ്‌ദുള്‍ മജീദ്‌ പറഞ്ഞു.
വാര്‍ത്താസമ്മേളനത്തില്‍ കെ.പി.എസ്‌.ടി.എ. സംസ്‌ഥാന ജനറല്‍ സെക്രട്ടറി പി.കെ. അരവിന്ദന്‍, സെക്രട്ടറിമാരായ പി.എം. ശ്രീജിത്ത്‌, ടി. ആബിദ്‌, ജോയിന്റ്‌ കണ്‍വീനര്‍ ഇ.കെ. സുരേഷ്‌, ടി.ടി. ബിനു, പി. സുനില്‍കുമാര്‍ എന്നിവരും പങ്കെടുത്ത

Ads by Google
Tuesday 20 Jan 2026 12.24 AM
YOU MAY BE INTERESTED
Ads by Google
TRENDING NOW