Sunday, March 15, 2026 Last Updated 3 Min 0 Sec ago English Edition
Todays E paper
Ads by Google
Monday 19 Jan 2026 07.26 PM

അങ്ങനെയവര്‍ ഒന്നിക്കുകയാണ് സൂര്‍ത്തുക്കളെ; ആരാധകര്‍ ആഗ്രഹിച്ചിരുന്ന സിനിമാ ക്ലൈമാക്സ് വിവാഹങ്ങള്‍ എഐയിലൂടെ; വീഡിയോ ട്രെന്‍ഡിംഗ്

uploads/news/2026/01/821585/Untitled-7.jpg
Reel weddings which fans are waiting (Image Source: Instagram)

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സാങ്കേതികവിദ്യയുടെ വലിയ തോതിലുള്ള സാധ്യതകളാണ് സോഷ്യല്‍ മീഡിയയിലൂടെ ദിനംപ്രതി കാഴ്ച്ചക്കാരിലേക്ക് എത്തിക്കൊണ്ടിരിക്കുന്നത്. വളരെ മോശമായി ഈ സാ​ങ്കേതികവിദ്യയെ ഉപയോഗിക്കുന്നവര്‍ ഉണ്ടെങ്കില്‍ കൂടി മറ്റു ചിലര്‍ ഇതിന്റെ അനന്തസാധ്യതകളും കാണിച്ചു തരുന്നുണ്ട്.
സെലിബ്രിറ്റികളുടെ ചിത്രങ്ങളും വീഡിയോകളുമാണ് കാഴ്ച്ചക്കാരെ അമ്പരപ്പിച്ചു കൊണ്ട് സോഷ്യല്‍ മീഡിയയിലൂടെ മിക്കപ്പോഴും എത്താറുള്ളത്. ചിലത് കൗതുകമാണ് തോന്നിപ്പിക്കുന്നതെങ്കില്‍ മറ്റു ചിലത് സത്യമായെങ്കിലെന്ന് കാഴ്ച്ചക്കാര്‍ ആഗ്രഹിക്കുന്നതാണ്.
ഇപ്പോഴിതാ മലയാളസിനിമയിലെ എവര്‍ഗ്രീന്‍ കോമ്പോകളുടെ വിവാഹം നടന്നാല്‍ എങ്ങനെയിരിക്കുമെന്ന് കാണിക്കുന്ന എഐ വീഡിയോയാണ് വൈറലായി മാറുന്നത്. ചില സിനിമകളുടെ ക്ലൈമാക്സ് കാണുമ്പോള്‍ ഇവര്‍ വിവാഹം ചെയ്തിരുന്നെങ്കില്‍ സിനിമ കുറച്ചു കൂടി കളറായേനേം എന്ന് ​പ്രേക്ഷകര്‍ ചിന്തിക്കാറുണ്ട്. അങ്ങനെ നടക്കാതെ പോയ ചില കല്യാണ ഫോട്ടോകളാണ് ഈ വീഡിയോയില്‍ കാണിക്കുന്നത്. അയാളും ഞാനും തമ്മില്‍ സിനിമയിലെ പൃഥ്വിരാജും സംവൃതയും, ദേവദൂതനിലെ മഹേശ്വറും അലീനയും, പൊറിഞ്ചു മറിയം ​ജോസിലെ പൊറിഞ്ചുവും മറിയവും, ഹൃദയത്തിലെ അരുണും ദര്‍ശനയും, മിന്നല്‍ മുരളിയിലെ ഷിബുവും ഉഷയും എന്നിങ്ങനെ മിക്ക താരങ്ങളും വിവാഹചിത്രങ്ങളില്‍ നിറയുന്നുണ്ട്. ഇതിന്റെയിടക്ക് ബേസിലിന്റെ പാട്ടും തിലകന്റെ ബിരിയാണി വയ്ക്കുന്നതും ഫഹദിന്റെ ക്യാമറയില്‍ ചിത്രം പകര്‍ത്തുന്നതും ഇന്നസെന്റ് ഭക്ഷണം വിളമ്പുന്നതും, മീശമാധവനിലെ സരസുവും പിള്ളേച്ചനും വീഡിയോകളില്‍ നിറയുന്നുണ്ട്.
പിക്സല്‍ വണ്ടര്‍ എന്ന ഇന്‍സ്റ്റഗ്രാം പേജിലൂടെ ഈ വീഡിയോ കാഴ്ച്ചക്കാരുടെ മുന്നിലെത്തുന്നത്. വീഡിയോ പങ്കിട്ട് നിമിഷങ്ങള്‍ക്കകം തന്നെ വൈറലായി മാറിയിട്ടുമുണ്ട്.

Ads by Google
Monday 19 Jan 2026 07.26 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW