Monday, March 16, 2026 Last Updated 44 Min 8 Sec ago English Edition
Todays E paper
Ads by Google
Monday 19 Jan 2026 06.06 PM

കേരളത്തോട് കടുപ്പിച്ച് ദേശീയ ഹരിത ട്രൈബ്യൂണൽ; വാഹന പൊളിക്കൽ നയത്തിലെ വീഴ്ചയിൽ ഗതാഗത കമ്മീഷണർ നേരിട്ട് ഹാജരാകണം

നയം നടപ്പാക്കുന്നതിലെ വീഴ്ചകളുമായി ബന്ധപ്പെട്ട് സംസ്ഥാന ഗതാഗത കമ്മീഷണർ നേരിട്ട് ഹാജരാകണമെന്ന് ട്രൈബ്യൂണൽ ഉത്തരവിട്ടു.
green tribunal

കേരളത്തിൽ കേന്ദ്ര സർക്കാരിന്റെ വാഹന പൊളിക്കൽ നയം നടപ്പാക്കത്തിൽ കടുത്ത അതൃപ്തി അറിയിച്ച് ദേശീയ ഹരിത ട്രൈബ്യൂണൽ. നയം നടപ്പാക്കുന്നതിലെ വീഴ്ചകളുമായി ബന്ധപ്പെട്ട് സംസ്ഥാന ഗതാഗത കമ്മീഷണർ നേരിട്ട് ഹാജരാകണമെന്ന് ട്രൈബ്യൂണൽ ഉത്തരവിട്ടു.

കേരളം 15 വർഷത്തിലധികം പഴക്കമുള്ള വാഹനങ്ങൾ നിരത്തിലിറക്കുന്നതുമായി ബന്ധപ്പെട്ട് സമർപ്പിച്ച റിപ്പോർട്ട് പരിഗണിച്ച ശേഷമാണ് ട്രൈബ്യൂണലിന്റെ ചെന്നൈ ബഞ്ച് ഉത്തരവിറക്കിയത്. അടുത്ത മാസം പത്തിന് വീഡിയോ കോൺഫറൻസിംഗിലൂടെ ഹാജരാകാനാണ് ഗതാഗത കമ്മീഷണർക്ക് നൽകിയിരിക്കുന്ന നിർദ്ദേശം.

സംസ്ഥാനം 15 വർഷം കഴിഞ്ഞ സർക്കാർ വാഹനങ്ങൾ ഉൾപ്പെടെയുള്ളവ പൊളിച്ചുനീക്കുന്ന കാര്യത്തിൽ സ്വീകരിച്ച നടപടികൾ ട്രൈബ്യൂണൽ വിലയിരുത്തും. മലിനീകരണം കുറയ്ക്കുന്നതിന്റെ ഭാഗമായി കേന്ദ്രം കൊണ്ടുവന്ന ഈ നയം നടപ്പാക്കുന്നതിൽ കേരളം നേരത്തെ എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു.

Ads by Google
Monday 19 Jan 2026 06.06 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW