Saturday, March 14, 2026 Last Updated 10 Min 44 Sec ago English Edition
Todays E paper
Ads by Google
സ്വന്തം ലേഖകന്‍
Sunday 18 Jan 2026 11.33 PM

'ന്യൂനപക്ഷക്ഷേമ വകുപ്പ്‌ മുഖ്യമന്ത്രി ഏറ്റെടുക്കണം',പ്രമേയം പാസാക്കി ചങ്ങനാശേരി അതിരൂപത

uploads/news/2026/01/821514/k4.jpg

ചങ്ങനാശേരി: ന്യൂനപക്ഷ ക്ഷേമ വകുപ്പ്‌ മുഖ്യമന്ത്രി പിണറായി വിജയന്‍ ഏറ്റെടുക്കണമെന്നു ചങ്ങനാശേരി അതിരൂപത സംഘടിപ്പിച്ച സിറോ മലബാര്‍ സഭാ സാമുദായിക ശാക്‌തീകരണ വര്‍ഷം പരിപാടിയില്‍ പ്രമേയം.
ജനസംഖ്യ ആനുപാതികമായുള്ള ആനുകൂല്യങ്ങള്‍ ൈക്രസ്‌തവര്‍ക്കു ലഭിക്കണം. 80:20 വിഷയത്തിലെ കേരളാ ഹൈക്കോടതി വിധിക്കെതിരേ സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച അപ്പീല്‍ പിന്‍വലിക്കണം. ഇക്കാര്യത്തില്‍ പ്രമുഖ രാഷ്‌ട്രീയപാര്‍ട്ടികളും മുന്നണികളും നിയമസഭാ തെരഞ്ഞെടുപ്പു വിജ്‌ഞാപനത്തിനു മുമ്പ്‌ നിലപാട്‌ വ്യക്‌തമാക്കണമെന്നും പ്രമേയത്തില്‍ പറയുന്നു. സമുദായ താല്‍പര്യം സംരക്ഷിക്കുന്നവര്‍ക്ക്‌ അനുകൂലമായി രാഷ്‌ട്രീയ നിലപാട്‌ സ്വീകരിക്കും.
സര്‍ക്കാര്‍ നിയോഗിച്ച ജസ്‌റ്റിസ്‌ ജെ.ബി കോശി കമ്മിഷന്‍ നടത്തിയ ൈക്രസ്‌തവ ന്യൂനപക്ഷങ്ങളുടെ പിന്നാക്കാവസ്‌ഥ, ക്ഷേമം എന്നിവ സംബന്ധിച്ച പഠനങ്ങളുടെ റിപ്പോര്‍ട്ട്‌ പുറത്തുവിടാത്തതിനു കാരണം സര്‍ക്കാര്‍ വ്യക്‌തമാക്കണം. സഭാ നേതൃത്വവുമായി കൂടിയാലോചന നടത്തി മാത്രമേ ശിപാര്‍ശകള്‍ നടപ്പിലാക്കാവൂ. കേരളത്തിലെ ൈക്രസ്‌തവവിഭാഗത്തെ ന്യൂനപക്ഷവിഭാഗങ്ങളില്‍ എണ്ണത്തില്‍ കുറവുള്ള മൈക്രോ മൈനോറിറ്റി ആയി പരിഗണിച്ച്‌ ഈ വിഭാഗത്തിന്റെ ക്ഷേമത്തിനുവേണ്ടി പ്രത്യേക പദ്ധതികള്‍ ആവിഷ്‌കരിച്ചു നടപ്പിലാക്കണം.
ഈ വിഷയത്തില്‍ മറ്റു മുന്നണികള്‍ അധികാരത്തില്‍ എത്തിയാല്‍ എന്തു നിലപാട്‌ സ്വീകരിക്കുമെന്നു പരസ്യപ്രസ്‌താവന നടത്തണമെന്നും പ്രമേയത്തില്‍ പറഞ്ഞു.
അടുത്ത സംസ്‌ഥാന ബജറ്റില്‍ കുട്ടനാടിനു വേണ്ടി പ്രത്യേക പദ്ധതികള്‍ ആവിഷ്‌കരിക്കണം. ന്യൂനപക്ഷ കമ്മിഷന്‍ അധ്യക്ഷസ്‌ഥാനം റൊട്ടേഷന്‍ അടിസ്‌ഥാനത്തിലായിരിക്കണം. ഇ.ഡബ്ല്യു.എസ്‌ മാനദണ്ഡങ്ങള്‍ സര്‍ക്കാര്‍ ഉടന്‍ കാലോചിതമായി പുനര്‍നിശ്‌ചയിക്കണം. ഇ.ഡബ്ല്യു.എസ്‌ സര്‍ട്ടിഫിക്കറ്റ്‌ ലഭിക്കുന്നതിനുള്ള കാലതാമസം ഒഴിവാക്കണം.
എയ്‌ഡഡ്‌ വിദ്യാഭ്യാസ സ്‌ഥാപനങ്ങളുടെ നടത്തിപ്പിലും അധ്യാപക നിയമനത്തിലും അനാവശ്യ ഇടപെടലുകള്‍ നടത്തുന്നതും മാനേജ്‌മെന്റുകള്‍ നിരന്തരം കോടതികള്‍ കയറുന്ന സാഹചര്യവും ഒഴിവാക്കണം. ഭയംകൂടാതെ ൈക്രസ്‌തവവിശ്വാസത്തില്‍ ജീവിക്കുന്നതിനും പ്രഘോഷിക്കുന്നതിനുമുള്ള സാഹചര്യം സൃഷ്‌ടിക്കണമെന്നും പ്രയേത്തിലുണ്ട്‌.
ചങ്ങനാശേരി അതിരൂപത പി.ആര്‍.ഒ: ജോജി ചിറയില്‍ അവതാരകനായും ആര്‍ച്ച്‌ ബിഷപ്‌ മാര്‍ തോമസ്‌ തറയില്‍ അനുവാദകനുമായി അവതരിപ്പിച്ച പ്രമേയം സമ്മേളനം ഐക്യകണ്‌ഠേന അംഗീകരിച്ചു.

Ads by Google
Ads by Google
LATEST NEWS
TRENDING NOW