-->
കൊച്ചി: സമുദായങ്ങളുടെ തിണ്ണനിരങ്ങി പരാമര്‍ശം ഓര്‍മപ്പെടുത്തി തന്നെ വിമര്‍ശിച്ച എന്‍.എസ്.എസ്. ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ക്കു മറുപടിയുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. സമുദായനേതാക്കളെ കാണില്ലെന്നു പറഞ്ഞിട്ടില്ലെന്നും വര്‍ഗീയത പറയരുതെന്നു മാത്രമാണു തന്റെ നിലപാടെന്നും സതീശന്‍ പറഞ്ഞു. ഇരു സമുദായ സംഘടനകള്‍ക്കുമെതിരേ താന്‍ സംസാരിച്ചിട്ടില്ല. സമുദായങ്ങള്‍ തമ്മില്‍ ശത്രുത പാടില്ല. സമൂഹത്തില്‍ ഭിന്നത ഉണ്ടാകരുത് എന്നതാണ് കോണ്‍ഗ്രസ് നിലപാട്. വര്‍ഗീയത പറയരുതെന്നതാണ് തന്റെ നിലപാട്. അതുകൊണ്ടാണ് തനിക്കെതിരേ സംസാരിക്കുന്നതെന്നും സതീശന്‍ പറഞ്ഞു. വ്യക്‌തിപരമായി എല്ലാവര്‍ക്കും നമ്മളെ ഇഷ്‌ടമാകണം എന്നില്ല. വ്യക്‌തിപരമായ അഭിപ്രായ വ്യത്യസങ്ങള്‍ പ്രകടിപ്പിക്കാന്‍ എല്ലാവര്‍ക്കും അവകാശമുണ്ട്. പ്രതിപക്ഷ നേതാവ് പറഞ്ഞു.