-->
ശബരിമല: മകരവിളക്ക് കഴിഞ്ഞിട്ടും ശബരിമലയില്‍ തിരക്ക് കുറയുന്നില്ല.16 ന് അല്‍പ ശമനം ഉണ്ടായിരുന്നെങ്കിലും ഇന്നലെ വന്‍ ഭക്‌തജനത്തിരക്കാണ് അനുഭവപ്പെട്ടത്. വൈകിട്ട് ആറ് വരെ എണ്‍പതിനായിരത്തോളം തീര്‍ത്ഥാടകര്‍ ദര്‍ശനത്തിനെത്തി. പുലര്‍ച്ചെ നട തുറന്നപ്പോള്‍ ദര്‍ശനത്തിനായുള്ള തീര്‍ത്ഥാടകരുടെ നിര ശരംകുത്തി വരെ എത്തിയിരുന്നു. ഈ നിര വൈകിട്ടും ഒരു പോലെ തുടരുകയാണ്. വലിയ നടപ്പന്തല്‍, താഴെ തിരുമുറ്റം, വടക്കെനട, വാവര്‍നട യുടെ മുന്‍വശം എന്നിവിടങ്ങള്‍ തീര്‍ത്ഥാടകരെ കൊണ്ട് നിറഞ്ഞു. പ്രസാദ വിതരണ മ ണ്ഡപത്തിലും വന്‍തിരക്ക് അനുഭവപ്പെട്ടു. പടിപൂജ ഉണ്ടായിരുന്നതിനാല്‍ ദീപാരാധനയ്‌ക്ക് ശേഷം ഏകദേശം ഒരു മണിക്കൂര്‍ പടി കയറ്റം ഉണ്ടായിരുന്നില്ല.
വൈകിട്ട് പമ്പയിലും വലിയ തിരക്ക് അനുഭവപ്പെട്ടു. മാളികപ്പുറം ക്ഷേത്രത്തിലും തീര്‍ത്ഥാടക തിരക്ക് ഏറെയായിരുന്നു. മകരവിളക്ക് ദിവസത്തെ തിരക്കാണ് ഇന്നലെ സന്നിധാനത്ത് അനുഭവപ്പെട്ടത്.