-->
കൊച്ചി: കെ.പി.സി.സി പ്രസിദ്ധീകരണ വിഭാഗമായ പ്രിയദര്‍ശിനി പബ്ലിക്കേഷന്‍സ് സൊസൈറ്റി ഏര്‍പ്പെടുത്തിയ ദ്വിതീയ പ്രിയദര്‍ശിനി സാഹിത്യ പുരസ്‌കാരം പ്രഫ. എം.ലീലാവതിക്ക് നാളെ ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി സമ്മാനിക്കുമെന്ന് കെ.പി.സി.സി പ്രസിഡന്റ് അഡ്വ. സണ്ണി ജോസഫും പ്രിയദര്‍ശിനി പബ്ലിക്കേഷന്‍സ് വൈസ് ചെയര്‍മാന്‍ അഡ്വ.പഴകുളം മധുവും അറിയിച്ചു.
മുന്‍ സാഹിത്യ അക്കാദമി പ്രസിഡന്റ് പെരുമ്പടവം ശ്രീധരന്‍ അദ്ധ്യക്ഷനായുള്ള അവാര്‍ഡ് നിര്‍ണയ സമതി യാണ് ലീലാവതിയെ പുരസ്‌ക്കാരത്തിനായി തെരഞ്ഞെടുത്തത്.
ഒരു ലക്ഷം രൂപയും ആര്‍ട്ടിസ്‌റ്റ് ബി.ഡി.ദത്തന്‍ രൂപകല്‌പന ചെയ്‌ത ശില്‌പവും, പ്രശസ്‌തിപത്രവുമടങ്ങുന്നതാണ് പുരസ്‌കാരം. തൃക്കാക്കരയിലെ ലീലാവതിയുടെ വസതിയില്‍ കെ.പി.സി.സി പ്രസിഡന്റ് അഡ്വ.സണ്ണി ജോസഫ് എം.എല്‍.എയുടെ അധ്യക്ഷതയില്‍ നടക്കുന്ന ചടങ്ങില്‍ എ.ഐ.സി.സി സംഘടനാകാര്യ ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ എം.പി, പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍, കോണ്‍ഗ്രസ്സ് ദേശീയ-സംസ്‌ഥാന നേതാക്കള്‍, എഴുത്തുകാര്‍, സാംസ്‌കാരികപ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.