Saturday, March 14, 2026 Last Updated 27 Min 48 Sec ago English Edition
Todays E paper
Ads by Google
Saturday 17 Jan 2026 11.36 PM

എസ്‌.ഐ.ആര്‍: ആശയക്കുഴപ്പം പരിഹരിക്കണമെന്ന്‌ കെ.പി.സി.സി. പ്രതിനിധി സംഘം

തിരുവനന്തപുരം: എസ്‌.ഐ.ആര്‍ ആശയക്കുഴപ്പം പരിഹരിക്കാന്‍ അടിയന്തര നടപടി വേണമെന്ന്‌ കെ.പി.സി.സി. പ്രതിനിധി സംഘം തെരഞ്ഞെടുപ്പ്‌ കമ്മിഷനോട്‌ ആവശ്യപ്പെട്ടു. കെ.പി.സി.സി.
വര്‍ക്കിങ്‌ പ്രസിഡന്റ്‌ പി.സി വിഷ്‌ണുനാഥ്‌ എം.എല്‍.എയുടെ നേതൃത്വത്തില്‍ വൈസ്‌ പ്രസിഡന്റുമാരായ എം. വിന്‍സന്റ്‌ എം.എല്‍.എ, മാത്യു കുഴല്‍നാടന്‍ എം.എല്‍.എ എന്നിവരടങ്ങുന്ന പ്രതിനിധി സംഘം ചീഫ്‌ ഇലക്‌ടറല്‍ ഓഫീസര്‍ രത്തന്‍ യു. ഖേല്‍ക്കറെ നേരില്‍കണ്ടാണ്‌ ഇക്കാര്യം ഉന്നയിച്ചത്‌. ഭൂമിശാസ്ര്‌തപരമായ പരിശോധനകള്‍ കൂടാതെയുള്ള വാര്‍ഡ്‌ വിഭജനം കൂടുതല്‍ പ്രതിസന്ധികള്‍ സൃഷ്‌ടിച്ചിട്ടുണ്ട്‌. ഒരു ബൂത്തിലെ വോട്ടര്‍മാര്‍ പലയിടങ്ങളിലായി ചിതറിക്കിടക്കുകയാണെന്ന്‌ സംഘം ചൂണ്ടിക്കാട്ടി. ഹിയറിങിന്റെ പേരില്‍ വോട്ടര്‍മാരെ ബുദ്ധിമുട്ടിക്കുന്ന
സാഹചര്യമാണ്‌ നിലവിലുള്ളത്‌. ക്ലറിക്കല്‍ പിഴവുകളുടെ പേരില്‍ വോട്ടര്‍മാരെ ഹിയിറിങ്ങിന്‌ വിളിക്കുന്നത്‌ ഒഴിവാക്കണം.
2002ലെ പട്ടികയില്‍ പേരില്ലാത്തവരില്‍ രേഖകള്‍ നല്‍കിയവരെ ഹിയിറിങ്ങിന്‌ വിളിക്കരുത്‌. ബൂത്ത്‌ വിഭജനത്തിലെ അശാസത്രീയത
പരിഹരിക്കണമെന്നും സംഘം ആവശ്യപ്പെട്ടു.
പൊരുത്തക്കേടിന്റെ പേരില്‍ 18 ലക്ഷം പേര്‍ വോട്ടര്‍ പട്ടികയില്‍ നിന്ന്‌ പുറത്താണ്‌. സോഫ്‌റ്റ്വേര്‍ എന്‍ട്രിയില്‍ കമ്മിഷന്‍ വരുത്തിയ പിഴവിന്റെ പേരില്‍ വോട്ടര്‍മാരെ ശിക്ഷിക്കരുതെന്നും കെപിസിസി പ്രതിനിധി സംഘം ആവശ്യപ്പെട്ടു.

Ads by Google
Saturday 17 Jan 2026 11.36 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW