Saturday, March 14, 2026 Last Updated 27 Min 55 Sec ago English Edition
Todays E paper
Ads by Google
Saturday 17 Jan 2026 11.36 PM

നാടക കലാകാരന്‍ കോട്ടയം ശശി അന്തരിച്ചു

ചങ്ങനാശേരി: നാലു ദശാബ്‌ദത്തില്‍ ഏറെയായി മലയാള നാടക വേദിയിലെ സജീവസാന്നിധ്യമായിരുന്ന നടന്‍ കോട്ടയം ശശി (64) അന്തരിച്ചു. ചങ്ങനാശേരി തരംഗം, വൈക്കം മാളവിക, കൊച്ചിന്‍ സംഗമിത്ര, പൂഞ്ഞാര്‍ നവധാര, ഓച്ചിറ ഹിസ്‌ ഇന്ത്യ, അമ്പലപ്പുഴ നാടകശാല, കോട്ടയം വിശ്വസാരഥി തുടങ്ങി നിരവധി പ്രഫഷണല്‍ നാടക സമിതികളില്‍ സഹകരിച്ചിട്ടുണ്ട്‌. മികച്ച നടനുള്ള അടൂര്‍ ഭാസി സ്‌മാരക അവാര്‍ഡ്‌, പാലാ സി.വൈ.എം.എല്‍ അവാര്‍ഡ്‌ തുടങ്ങി നിരവധി അവാര്‍ഡുകള്‍ നേടിയിട്ടുണ്ട്‌. സംസ്‌കാരം ഇന്നു വൈകിട്ട്‌ 4 ന്‌ വീട്ടുവളപ്പില്‍. ഇത്തിത്താനം മലക്കുന്നും ദ്വാരകയില്‍ വാസുദേവന്‍ പിള്ളയുടെയും രതിഭായിയുടെയും മകനാണ്‌. ഭാര്യ: രേഖ ശശികുമാര്‍. മക്കള്‍: മാളവിക ശശികുമാര്‍, കാര്‍ത്തിക ശശികുമാര്‍.

Ads by Google
Saturday 17 Jan 2026 11.36 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW