Saturday, March 14, 2026 Last Updated 50 Min 50 Sec ago English Edition
Todays E paper
Ads by Google
Saturday 17 Jan 2026 11.36 PM

അവസാന ശ്രമത്തില്‍ 'എ' ഗ്രേഡുമായി നന്ദിത

തൃശൂര്‍: മൂന്നാം വയസില്‍ ശാസ്‌ത്രീയ സംഗീതത്തില്‍ പഠനം തുടങ്ങിയ പി.എസ്‌. നന്ദിതയ്‌ക്ക് സംസ്‌ഥാന കലോത്സവത്തില്‍ മാറ്റുരയ്‌ക്കാനായിരുന്നു എക്കാലത്തേയും മോഹം. ഒമ്പതില്‍ തുടങ്ങി പ്ലസ്‌ ടു വരെയുള്ള മൂന്ന്‌ വര്‍ഷക്കാലവും വീറോടെ മത്സരിച്ചെങ്കിലും ജില്ലാ തല കടമ്പ കടക്കാനായില്ല. എന്നാല്‍ ഇത്തവണ സംസ്‌ഥാന തലത്തിലേക്ക്‌ യോഗ്യത നേടിയതോടെ മിന്നും വിജയത്തിനായി പരിശീലനവും പരിശ്രമവും. തൃശൂരിലെ സംസ്‌ഥാന കലോത്സവ ശാസ്‌ത്രീയ സംഗീത വേദിയില്‍ രജ്‌ഞിനി രാഗത്തില്‍ 'ദുര്‍മാര്‍ഗ ചര' കീര്‍ത്തനവുമായി ഒരലക്കങ്ങ്‌ അലക്കി. അതോടെ 'എ' ഗ്രേഡ്‌ നെഞ്ചോട്‌ ചേര്‍ത്ത്‌ അഭിനന്ദന പ്രവാഹത്തിലലിഞ്ഞ്‌ മടക്കം.
കോഴിക്കോട്‌ നന്മണ്ട ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്ലസ്‌ ടു സയന്‍സ്‌ വിദ്യാര്‍ഥിയാണ്‌ നന്ദിത. തായമ്പക കലാകാരന്‍ ശിവപ്രസാദിന്റേയും വയലിനിസ്‌റ്റ് മീരയുടേയും മകളായ നന്ദിതയില്‍ ചെറുപ്രായത്തിലേ ഉടലെടുത്ത സംഗീത താല്‍പ്പര്യം വിദഗ്‌ദ പരിശീലനത്തിലൂടെ വളര്‍ത്തിയെടുത്തതിന്റെ ഫലമാണ്‌ ഈ 'എ' ഗ്രേഡ്‌. മൂന്നാംക്ല ാസ്‌ മുതല്‍ ശാസ്‌ത്രീയ സംഗീതത്തില്‍ പഠനം തുടങ്ങി. സഹോദരി കാര്‍ത്തിക മുമ്പ്‌ നടന്ന സംസ്‌ഥാന കലോത്സവത്തില്‍ പങ്കെടുത്ത്‌ മലയാള പദ്യം ചൊല്ലല്‍ ഇനത്തില്‍ സമ്മാനം നേടിയിട്ടുണ്ട്‌.

Ads by Google
Saturday 17 Jan 2026 11.36 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW