Saturday, March 14, 2026 Last Updated 25 Min 7 Sec ago English Edition
Todays E paper
Ads by Google
Saturday 17 Jan 2026 11.36 PM

അമ്മ വഴി നടത്തി; റിതിക നേടി

തൃശൂര്‍: രണ്ട്‌ പതിറ്റാണ്ട്‌ മുമ്പ്‌ നടന്ന സംസ്‌ഥാന കലോത്സവത്തില്‍ കലാതിലകമായിരുന്ന അമ്മ പകര്‍ന്നു നല്‍കിയ ചുവടും മുദ്രകളും മുറതെറ്റാതെ വേദിയില്‍ പകര്‍ന്ന്‌ ടി.എം. റിതിക നേടിയത്‌ നൃത്ത ഇനങ്ങളില്‍ ഇരട്ട 'എ' ഗ്രേഡ്‌. സംസ്‌ഥാന തല കന്നി മത്സരത്തില്‍ തന്നെ മോഹിനിയാട്ടത്തിലും കേരള നടനത്തിലുമാണ്‌ റിതിക തിളക്കമാര്‍ന്ന വിജയം കരസ്‌ഥമാക്കിയത്‌. 2002 ല്‍ നടന്ന സംസ്‌ഥാന കലോത്സവത്തിലാണ്‌ റിതികയുടെ അമ്മ ആര്‍.വി.ഷൈമ കലാതിലകമായിരുന്നത്‌.
സ്‌കൂള്‍ കലോത്സവ നാളുകളില്‍ നാട്യ മുദ്രകളില്‍ പഠിച്ചതത്രയും മകള്‍ക്കായി പകര്‍ന്നു നല്‍കുന്നതിലായി പിന്നീട്‌ ശ്രദ്ധയത്രയും. കുഞ്ഞു നാളിലേ നൃത്ത പരിശീലനത്തിലേര്‍പ്പെട്ട റിതിക, ചിട്ടയായ പഠനത്തിലൂടെ കലോത്സവ അരങ്ങുകളില്‍ തിളങ്ങും താരവുമായി. പെരുമ്പിലാവ്‌ ടി.എം.വി.എച്ച്‌.എസ്‌.എസ്‌. സ്‌കൂളിലെ എട്ടാം ക്ല ാസ്‌ വിദ്യാര്‍ഥിനിയാണ്‌ റിതിക. മെയ്‌ക്കപ്പ്‌ ആര്‍ട്ടിസ്‌റ്റ് ജ്യോതിഷാണ്‌ പിതാവ്‌. മോഹിനിയാട്ടത്തില്‍ മാതാവും കേരള നടനത്തില്‍ സദനം റഷീദുമാണ്‌ ഗുരു.

Ads by Google
Saturday 17 Jan 2026 11.36 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW