Saturday, March 14, 2026 Last Updated 5 Min 42 Sec ago English Edition
Todays E paper
Ads by Google
Saturday 17 Jan 2026 08.37 PM

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കൂട്ടബലാത്സംഗം ചെയ്തു; പ്രതികൾക്ക് 75 വർഷം തടവും 47,5000 രൂപ പിഴ

പാലമേൽ ഉളവക്കാട് മുറിയിൽ വന്മേലിൽ വീട്ടിൽ അനന്തു (23), നൂറനാട് പുലിമേൽ കമ്പിളിവിളയിൽ വീട്ടിൽ അമൽ കുമാർ (21) എന്നിവരെയാണ് ചെങ്ങന്നൂർ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ ജഡ്ജി ആർ സുരേഷ് കുമാർ വിധി പ്രസ്താവിച്ചത്.
alappuzha, sexually abuse

ആലപ്പുഴയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ രണ്ട് പ്രതികൾക്ക് 75 വർഷം തടവും 475000രൂപ വീതം പിഴയും ശിക്ഷ വിധിച്ച് കോടതി. പാലമേൽ ഉളവക്കാട് മുറിയിൽ വന്മേലിൽ വീട്ടിൽ അനന്തു (23), നൂറനാട് പുലിമേൽ കമ്പിളിവിളയിൽ വീട്ടിൽ അമൽ കുമാർ (21) എന്നിവരെയാണ് ചെങ്ങന്നൂർ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ ജഡ്ജി ആർ സുരേഷ് കുമാർ വിധി പ്രസ്താവിച്ചത്.

നൂറനാട് പൊലീസ് സ്റ്റേഷൻ സബ് ഇൻസ്പക്ടർ നിതീഷ് രജിസ്റ്റർ ചെയ്ത് ഡിവൈഎസ്പിമാരായ കെ എൻ രാജേഷ്, എം കെ ബിനുകുമാർ എന്നിവർ ചേർന്നാണ് അന്വേഷണം പൂർത്തിയാക്കി പ്രതികൾക്കെതിരെ കുറ്റപത്രം ഹാജരാക്കിയത്. പ്രോസിക്യൂഷനു വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ കെ ആർ രാജേഷ് കുമാർ ഹാജരായി.

Ads by Google
Ads by Google
LATEST NEWS
TRENDING NOW