Thursday, March 19, 2026 Last Updated 3 Min 46 Sec ago English Edition
Todays E paper
Ads by Google
Saturday 17 Jan 2026 06.51 PM

കോട്ടാങ്ങൽ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ്; ഫല പ്രഖ്യാപനം അസാധുവാക്കി

uploads/news/2026/01/821305/2.gif
photo - facebook

പത്തനംതിട്ട : കോട്ടാങ്ങൽ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് അസാധുവാക്കി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ. SDPI നൽകിയ പരാതിയെ തുടർന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഇടപെടൽ. തിരഞ്ഞെടുപ്പ് ചട്ടങ്ങൾക്ക് വിരുദ്ധമായാണ് നടപടിക്രമങ്ങൾ നടന്നതെന്ന് കമ്മീഷൻ ചൂണ്ടിക്കാട്ടി.

കോട്ടാങ്ങലിൽ 5 സീറ്റ് വീതം നേടി ബിജെപിയും യുഡിഎഫും തുല്യതയിലായിരുന്നു മൂന്ന് സീറ്റ് എസ്ഡിപിഐക്ക് ഉണ്ടായിരുന്നു. ഒരു സീറ്റ് മാത്രമാണ് സിപിഐഎമ്മിന് ഉണ്ടായത്. വൈസ് പ്രസിഡൻറ് തിരഞ്ഞെടുപ്പിൽ നറുക്കെടുപ്പിൽ പേര് വീണ ആളെ അല്ല വരണാധികാരി വൈസ് പ്രസിഡന്റായി പ്രഖ്യാപിച്ചത് ഇത് ചട്ടവിരുദ്ധമാണെന്നായിരുന്നു പരാതി.

ഇതേ തുടർന്നാണ് തിരഞ്ഞെടുപ്പ് സംസ്ഥാനത്ത് കമ്മീഷൻ അസാധുവാക്കിയത്. ബിജെപി പ്രതിനിധിയെയാണ് വരണാധികാരി വൈസ് പ്രസിഡന്റായി പ്രഖ്യാപിച്ചത്. ഇതിനെതിരെ SDPI നേരത്തെ തന്നെ വാർത്താസമ്മേളനം വിളിക്കുകയും ജില്ലാ കളക്ടർക്കും സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷനും പരാതി നൽകിയിരുന്നു.

Ads by Google
Saturday 17 Jan 2026 06.51 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW