Saturday, March 14, 2026 Last Updated 8 Min 29 Sec ago English Edition
Todays E paper
Ads by Google
Saturday 17 Jan 2026 03.11 PM

മകര സംക്രാന്തി ദിവസം മരുമകനുവേണ്ടി ഒരുക്കിയത് 158 കൂട്ടം വിഭവങ്ങള്‍: ആഘോഷമാക്കി സോഷ്യല്‍ മീഡിയ

makara, sankranthi, house, delicious, feast, daughter, son-in-law

മകര സംക്രാന്തി ദിനത്തില്‍ മകളുടെ ഭര്‍ത്താവിനായി ഒരു കുടുംബം ഒരുക്കിയത് 158 കൂട്ടം വിഭവങ്ങള്‍. കുടുംബത്തിന്റെ ഈ ആഘോഷം സോഷ്യല്‍ മീഡിയ മുഴുവന്‍ ആഘോഷമാക്കിയിരിക്കുകയാണ്. ആന്ധ്രാപ്രദേശിലെ ഗുണ്ടൂര്‍ ജില്ലയിലെ തെനാലിയില്‍ നിന്നുള്ള ഒരു കുടുംബമാണ് ഇത്തരമൊരു വ്യത്യസ്ത ആഘോഷം നടത്തിയത്. ഗോദാവരി ജില്ലയിലെ രാജമുണ്ട്രിയില്‍ നിന്നുള്ള മരുമകന്‍ ശ്രീദത്തയ്ക്കും മകള്‍ മൗനികയ്ക്കും വേണ്ടി വന്ദനപു മുരളീകൃഷ്ണയും ഭാര്യയും ചേര്‍ന്നൊരുക്കിയ വിപുലമായ വിരുന്ന് സംസ്ഥാനത്തും വാര്‍ത്താ പ്രാധാന്യം നേടി.

കഴിഞ്ഞ വര്‍ഷമായിരുന്നു മൗനികയുടെയും ശ്രീദത്തയുടെയും വിവാഹം. അതിന് ശേഷമുള്ള ആദ്യ സംക്രാന്തി കൂടിയായിരുന്നു ഇത്. ആന്ധ്രയിലെ പല വീടുകളിലും, സംക്രാന്തി പ്രധാന ഉത്സവമാണ്. കുടുംബബന്ധങ്ങള്‍, വ്യക്തബന്ധങ്ങള്‍, പാരമ്പര്യം തുടങ്ങിയ വൈകാരിക ബന്ധങ്ങള്‍ ഇക്കാലത്ത് ഏറെ പ്രാധാന്യം നേടുന്നു. മുരളീകൃഷ്ണയുടെ കുടുംബം മകള്‍ക്കും മരുമകനുമായൊരുക്കിയ സ്‌നേഹം, അവിസ്മരണീയ മുഹൂര്‍ത്തങ്ങള്‍ സൃഷ്ടിച്ചു. ആന്ധ്രാ ഭക്ഷണവിഭവങ്ങളുടെ വൈവിധ്യം പ്രദര്‍ശിപ്പിക്കുന്ന വിപുലമായ വിഭവങ്ങളുടെ വലിയൊരു ശേഖരം തന്നെ തെനാലി കുടുംബം ഊണ്‍ മേശയിലൊരുക്കി. ദിവസങ്ങളെടുത്താണ് ഇത്രയും വിപുലമായൊരു സദ്യ തയ്യാറാക്കിയതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.

ആന്ധ്രയുടെ സംക്രാന്തി ആഘോഷങ്ങളില്‍ പ്രധാനമായി ഉപയോഗിക്കുന്ന മുരുകുളു, ചെക്കലു, ഗരേലു തുടങ്ങിയ പ്രശസ്തമായ സ്വാദിഷ്ടമായ ലഘുഭക്ഷണങ്ങള്‍ ഈ വിപുലമായ വിഭവങ്ങളില്‍ ഉള്‍പ്പെടുത്തിയിരുന്നു. അരിസെലു, ബൊബ്ബട്ടുലു, സുന്നുണ്ട്‌ലു, കജ്ജിക്കയലു എന്നിവയുള്‍പ്പെടെ ശര്‍ക്കര കൊണ്ട് നിര്‍മ്മിച്ച മധുര പലഹാരങ്ങള്‍ പ്രധാന ആകര്‍ഷണങ്ങളായി. ഇവയ്‌ക്കൊപ്പം അരി ഇനങ്ങള്‍ മുതല്‍ മസാലകള്‍ ചേര്‍ത്ത കറികളും അനുബന്ധ വിഭവങ്ങളും വരെയുള്ള നിരവധി സസ്യാഹാര, സസ്യേതര വിഭവങ്ങളും ഉണ്ടായിരുന്നു.

നിമിഷ നേരങ്ങള്‍ക്കുള്ളിലാണ് ആഡംബരവും വിഭവ സമൃദ്ധവുമായ ആഘോഷത്തിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായത്. 'സംക്രാന്തി വെറുമൊരു ഉത്സവമല്ല, ആന്ധ്രയിലെ വീടുകളിലെ ഒരു വികാരമാണ്. മരുമകനുള്ള 158 വിഭവങ്ങള്‍ നമ്മുടെ പാരമ്പര്യങ്ങളെക്കുറിച്ചും സ്‌നേഹത്തെക്കുറിച്ചും ആതിഥ്യമര്യാദയെക്കുറിച്ചും എല്ലാം പറയുന്നു,' ആന്ധ്രാപ്രദേശ് കാബിനറ്റ് മന്ത്രി ലോകേഷ് നാരയ ആഘോഷത്തിന്റെ നിമിഷങ്ങള്‍ പങ്കുവച്ച് കൊണ്ട് ആന്ധ്രയുടെ വൈകാരികമായ സംക്രാന്തി ആഘോഷത്തെ കുറിച്ച് എഴുതി.

Ads by Google
Saturday 17 Jan 2026 03.11 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW