Thursday, March 12, 2026 Last Updated 6 Min 31 Sec ago English Edition
Todays E paper
Ads by Google
Saturday 17 Jan 2026 02.39 PM

നെറ്റികയറലും മുടി കൊഴിച്ചിലും നിങ്ങളുടെ പ്രശ്‌നമാണോ ? ; ഇക്കാര്യങ്ങളില്‍ ശ്രദ്ധ കൊടുക്കാറുണ്ടോ....

broad, forehead, issues, remedy

മുടി വളരുന്നതിനും മുടി സംരക്ഷിക്കുന്നതിനും പലരും പല മാര്‍ഗ്ഗങ്ങളും പരീക്ഷിക്കാറുണ്ട്. തലമുടിയുടെ സംരക്ഷണത്തിന് എന്ത് വിട്ടു വീഴ്ചയ്ക്കും തയ്യാറാകുന്നവരാണ് നമ്മള്‍. മുടി പൊട്ടിപ്പോവുക, മുടിയുടെ അറ്റം പിളരുക, മുടി നരയ്ക്കുക, മുടി കൊഴിഞ്ഞ് പോവുക എന്നിവയെല്ലാം ഇത്തരത്തില്‍ മുടിക്ക് പ്രശ്നമുണ്ടാകുന്ന ഒന്നാണ്. കൃത്യമായ പരിചരണം മുടിയെ ഏറെക്കുറെ സംരക്ഷിയ്ക്കുന്നു. നെറ്റികയറല്‍, മുടി കൊഴിച്ചില്‍ പ്രശ്‌നങ്ങളിലേക്കു നയിക്കുന്ന ചില കാര്യങ്ങളുണ്ട്. മിക്കവരും ഇത്തരം കാര്യങ്ങളില്‍ ശ്രദ്ധ കൊടുക്കാറില്ല എന്നതാണ് സത്യം....

* ഹെയര്‍ ഡ്രയര്‍, സ്‌ട്രെയ്റ്റനര്‍, കേളര്‍ എന്നിങ്ങനെ ചൂടിന്റെ സഹായത്തോടെ മുടി സ്‌റ്റൈല്‍ ചെയ്യുമ്പോള്‍ ഗുണമേന്മയുള്ള ഹീറ്റ് പ്രൊട്ടക്റ്റന്റ് ഉപയോഗിക്കുക. അ ല്ലെങ്കില്‍ മുടിയുടെ ആരോഗ്യം നശിക്കും, മുടി വേഗം പൊട്ടിപ്പോകും.

* മുടി പുറകിലേക്കു ചീകി വലിച്ചു മുറുക്കി കെട്ടിവയ്ക്കുന്നതു മുന്‍ വശത്തെ മുടി പൊട്ടിപ്പോകാനും കൊഴിയാനും കാരണമാകും. ട്രാക്ഷനല്‍ അലോപേഷ്യ എന്ന അവസ്ഥയാണിത്. ഹെയര്‍ സ്‌റ്റൈലിങ്ങില്‍ പോണി ടെയ്ലും ടൈറ്റ് ഹെയര്‍ ബണ്ണും വല്ലപ്പോഴും മതി. ഇടയ്ക്കിടെ ഒരു ഭാഗം മുടി തൊട്ടുഴിഞ്ഞു കൊണ്ടിരിക്കുന്നതോ ചുരുട്ടി കറക്കുന്നതോ ഒക്കെ ചിലരുടെ ശീലമാണ്. അതും ഒഴിവാക്കുക.

* മുടി കഴുകാന്‍ ചൂടുവെള്ളം ഉപയോഗിക്കുന്നത് മുടി വരണ്ടതാക്കും. ഷാംപൂ ചെയ്യുമ്പോള്‍ ചൂടുവെള്ളം കൊണ്ടു തല കഴുകിയാല്‍ മുടിക്ക് ബോണ്ട് ഡാമേജ് വരാം, അങ്ങനെ മുടി പൊട്ടിപ്പോകാം.

* ഒന്നോ രണ്ടോ നേരം മാത്രം ആഹാരം കഴിച്ചുള്ള ഡയറ്റ് വേണ്ടേ വേണ്ട. അമിതഭാരം കുറയ്ക്കാന്‍ ക്രാഷ് ഡയറ്റിങ് ചെയ്യുന്നതു മുടി കൊഴിച്ചിലിന്റെ പ്രധാന കാരണമാണ്. പ്രോട്ടീന്‍, വൈറ്റമിന്‍സ്, മിനറല്‍സ് എന്നിവ ഉറപ്പു വരുത്തുന്ന ഡയറ്റ് പിന്തുടര്‍ന്നു വേണം അമിതഭാരം കുറയ്ക്കാന്‍. കാര്‍ബോഹൈഡ്രേറ്റും ചീത്ത കൊഴുപ്പും കുറയ്ക്കുക.

Ads by Google
Saturday 17 Jan 2026 02.39 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW