-->
തൃശൂര്‍: സംസ്‌ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ വേദിയിലെത്തിയ മന്ത്രി ആര്‍. ബിന്ദു സ്വന്തം ബാല്യകാല ഓര്‍മ്മകളിലേക്കൊരു മാത്ര മടങ്ങി. ഒരിക്കല്‍ വിദ്യാര്‍ഥിനിയായി സംസ്‌ഥാന സ്‌കൂള്‍ കലോത്സവ വേദിയില്‍ സജീവ സാന്നിധ്യമായിരുന്ന മന്ത്രി, 64-ാമത് സംസ്‌ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ രക്ഷാധികാരി കൂടിയാണ്.
തനിക്ക് ഏറ്റവും പ്രിയപ്പെട്ട കഥകളി മത്സരം കാണാനായാണ് മന്ത്രി കലോത്സവത്തിലെ നിത്യകല്യാണി വേദിയിലെത്തിയത്.
എല്ലാ വിദ്യാര്‍ത്ഥികളും മികച്ച രീതിയില്‍ മത്സരങ്ങള്‍ അവതരിപ്പിക്കുന്നുണ്ട്. അനുഷ്‌ഠാന കലകളെ തിരഞ്ഞെടുക്കുന്ന കുട്ടികള്‍ അഭിനന്ദനാര്‍ഹരാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.