Saturday, March 14, 2026 Last Updated 0 Min 38 Sec ago English Edition
Todays E paper
Ads by Google
Saturday 17 Jan 2026 10.53 AM

സിയ ഫാത്തിമയ്‌ക്ക് ഓണ്‍ലൈന്‍ മത്സരം

=തൃശൂര്‍: കാസര്‍ഗോഡ്‌ പടന്ന വി.കെ.പി.കെ.എച്ച്‌.എം.എം.ആര്‍.വി.എച്ച്‌.എസ്‌.എസിലെ സിയ ഫാത്തിമയ്‌ക്ക് അറബിക്‌ പോസ്‌റ്റര്‍ ഡിസൈനിംഗ്‌ മത്സരത്തില്‍ വീഡിയോ കോണ്‍ഫറന്‍സ്‌ വഴി പങ്കെടുക്കാന്‍ അവസരമൊരുക്കി അധികൃതര്‍. 'വാസ്‌കുലൈറ്റിസ്‌' എന്ന ഗുരുതര രോഗത്തോട്‌ പോരാടുമ്പോഴും, ശരീരം കാര്‍ന്നുതിന്നുന്ന വേദനയിലും സംസ്‌ഥാന സ്‌കൂള്‍ കലോത്സവത്തില്‍ അറബിക്‌ പോസ്‌റ്റര്‍ ഡിസൈനിംഗില്‍ മാറ്റുരയ്‌ക്കാനുള്ള കുട്ടിയുടെ വലിയ ആഗ്രഹം പരിഗണിച്ചാണ്‌ നടപടി. യാത്ര ചെയ്യുന്നത്‌ ജീവന്‌ തന്നെ ഭീഷണിയായേക്കാം എന്ന ഡോക്‌ടര്‍മാരുടെ കര്‍ശന നിര്‍ദ്ദേശമുള്ളതിനാല്‍, തൃശൂരിലെ വേദിയിലെത്തി മത്സരിക്കാന്‍ സിയയ്‌ക്ക് സാധിക്കില്ല. ഈ സാഹചര്യത്തിലാണ്‌ മന്ത്രിയുടെ പ്രത്യേക ഉത്തരവ്‌. ഇന്ന്‌
നാളെ രാവിലെ 11ന്‌ വേദി 17 ആയ സി.എം.എസ്‌.എച്ച്‌.എസ്‌.എസിലാണ്‌ മത്സരം.

Ads by Google
Saturday 17 Jan 2026 10.53 AM
YOU MAY BE INTERESTED
Ads by Google
TRENDING NOW