Tuesday, March 10, 2026 Last Updated 42 Min 0 Sec ago English Edition
Todays E paper
Ads by Google
Friday 16 Jan 2026 06.30 PM

‘മഞ്ജുവിനെയോര്‍ത്ത് എന്നും അഭിമാനം;പക്വതയുള്ള ധീരമായ തീരുമാനങ്ങളാണ് അവളുടേത്; ബക്കറ്റ് ലിസ്റ്റിലെ കാര്യങ്ങള്‍ അവള്‍ ചെയ്തു തീര്‍ക്കുകയാണ്...’ മധു വാര്യര്‍ ​

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട സഹോദരങ്ങളാണ് മധു വാര്യരും മഞ്ജു വാര്യരും. രണ്ടുപേരും വെള്ളിത്തിരയില്‍ തങ്ങളുടേതായ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. ഇപ്പോഴിതാ തന്റെ സഹോദരി മഞ്ജുവിനെയോര്‍ത്ത് അഭിമാനമാണെന്ന് പറയുകയാണ് മധു വാര്യര്‍.
Madhu Warrier , Manju Warrier, Sarvam Maya movie
Madhu Warrier feels pride about manju Warrier (Image Source: Instagram)

മഞ്ജുവാര്യരുടെ സഹോദരന്‍ എന്നതിലുപരി അഭിനേതാവായും സംവിധായകനായും ശ്രദ്ധിക്കപ്പെട്ടിട്ടുള്ള താരമാണ് മധു വാര്യര്‍. എന്തിനും ഏതിനും പരസ്പരം കരുത്തായി നില്‍ക്കുന്ന പ്രിയപ്പെട്ട താരസഹോദരങ്ങളാണ് മഞ്ജു വാര്യരും മധു വാര്യരും. അഭിനയത്തിലും നൃത്തത്തിലുമായി മഞ്ജു തിളങ്ങിയപ്പോള്‍, തന്റെ വ്യക്തിമുദ്ര പതിപ്പിച്ച അഭിനയവും സംവിധാനവുമാണ് മധു വാര്യര്‍ തെരഞ്ഞെടുത്തത്.
ഇപ്പോഴിതാ തന്റെ അനിയത്തിയെക്കുറിച്ച് മധു വാര്യര്‍ അഭിമാനത്തോടെ പറയുന്ന വാക്കുകളാണ് ആരാധകര്‍ ഏറ്റെടുക്കുന്നത്. മഞ്ജുവിന്റെ ജീവിതത്തോടുള്ള കാഴ്ചപ്പാടും എടുക്കുന്ന തീരുമാനങ്ങളുമാണ് തന്നെ ഏറ്റവുമധികം അത്ഭുതപ്പെടുത്തുന്നതെന്നാണ് മധു വാര്യര്‍ പറയുന്നത്.
‘‘അവളെക്കുറിച്ച് എനിക്ക് എപ്പോഴും ഭയങ്കര അഭിമാനമാണ്. പലപ്പോഴും ഞാൻ ചിന്തിക്കാറുണ്ട്, ഇത് എന്റെ അനിയത്തി തന്നെയാണോ എന്ന്? എന്നേക്കാൾ എത്രയോ പക്വതയുള്ള, ധീരമായ തീരുമാനങ്ങളാണ് അവൾ എടുക്കുന്നത്.
ഒരു ദിവസം പറയുന്നു എനിക്ക് ഡ്രൈവിംഗ് പഠിക്കണം എന്ന്. മൂന്നാലു ദിവസം കൊണ്ടാണ് അവളത് പഠിച്ചത്. അതുപോലെ സ്വിമ്മിംഗ്, ബൈക്ക് റൈഡിംഗ് ഒക്കെ. വളരെ എളുപ്പം അവള്‍ ഓരോന്നായി പഠിച്ചു തീർത്തു. യാത്രകളും ചെയ്യുന്നു. അങ്ങനെ ബക്കറ്റ് ലിസ്റ്റിലുള്ള കാര്യങ്ങള്‍ വണ്‍ ബൈ വണ്ണായി അവള്‍ ചെയ്തു ​കൊണ്ടിരിക്കുകയാണ്. അവരുടെ ഒരു ഗ്രൂപ്പുണ്ട്, ചാക്കോച്ചനും പിഷാരടിയുമൊക്കെയുള്ളത്, അവരിടയ്ക്കിടയ്ക്ക് ട്രിപ്പ് പോകാറുണ്ട്. അവരിപ്പോൾ നോർത്തേൺ ലൈറ്റ്സ് കാണാൻ പോവാൻ റെഡിയായി കൊണ്ടിരിക്കാണ്. ഇഷ്ടമുള്ളതൊക്കെ ചെയ്യുക എന്നതാണ് അവളുടെ രീതി...’’ മധു വാര്യര്‍ പറയുന്നു.
13 വര്‍ഷങ്ങള്‍ ശേഷം നിവിന്‍ പോളി നായകനായ അഖില്‍ സത്യന്‍ സംവിധാനം ചെയ്ത ‘സര്‍വ്വം മായ’യിലൂടെ മധു വാര്യര്‍ അഭിനയത്തിലേക്ക് തിരിച്ചെത്തിയിരുന്നു. നിവിന്‍ പോളിയുടെ സഹോദരന്റെ വേഷമാണ് മധു വാര്യര്‍ അവതരിപ്പിക്കുന്നത്. തിരിച്ചുവരവില്‍ നടനെന്ന നിലയില്‍ കയ്യടി നേടാന്‍ മധു വാര്യര്‍ക്ക് സാധിച്ചു. ‘ലളിതം സുന്ദരം’ എന്ന സിനിമയിലൂ​ടെ മധു വാര്യര്‍ ആദ്യമായി സംവിധായക കുപ്പായവും അണിഞ്ഞിരുന്നു. അതില്‍ പ്രധാന കഥാപാത്രമായി എത്തിയത് മഞ്ജു വാര്യരായിരുന്നു. സര്‍വ്വം മായയ്ക്ക് ലഭിക്കുന്ന പ്രതികരണങ്ങളുടെ പശ്ചാത്തലത്തില്‍ താന്‍ അഭിനയത്തിലും സംവിധാനത്തിലും ഒരുപോലെ സജീവമാകാന്‍ തീരുമാനിച്ചതായാണ് മധു വാര്യര്‍ പറയുന്നത്.

Ads by Google
Friday 16 Jan 2026 06.30 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW