Sunday, March 15, 2026 Last Updated 44 Min 28 Sec ago English Edition
Todays E paper
Ads by Google
Friday 16 Jan 2026 09.57 AM

‘ഹാപ്പി ബെര്‍ത്ത്‌ഡേ ആദി പൊന്നേ’; മകന് ആശംസകളുമായി ജയസൂര്യ

-jayasurya-
photo-www.instagram.com/actor_jayasurya/

മകന്‍ അദ്വൈതിന് പിറന്നാള്‍ ആശംസകളുമായി നടന്‍ ജയസൂര്യ. ‘ഹാപ്പി ബെര്‍ത്ത്‌ഡേ ആദി പൊന്നേ ’എന്നാണ് മകന്റെ ചിത്രങ്ങള്‍ പങ്കുവെച്ച് ജയസൂര്യ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്. നടി സംവൃത സുനില്‍ ഉള്‍പ്പെടെ നിരവധിപ്പേര്‍ പോസ്റ്റിനു താഴെ അദ്വൈതിന് ആശംസകളറിയിച്ചെത്തുന്നുണ്ട്.

അഭിനയം, സംവിധാനം, എഡിറ്റിങ് തുടങ്ങിയ മേഖലകളില്‍ അദ്വൈത് കഴിവു തെളിയിച്ചിട്ടുണ്ട്. സ്വന്തമായി കഥ എഴുതി, എഡിറ്റിങ്ങും സംവിധാനവും നിര്‍വഹിച്ച് നിരവധി ഹ്രസ്വചിത്രങ്ങള്‍ അദ്വൈത് ഒരുക്കിയിട്ടുണ്ട്.

പതിനൊന്ന് വയസ്സുളളപ്പോള്‍ അദ്വൈത് സംവിധാനവും എഡിറ്റിങ്ങും നിര്‍വഹിച്ച ഗുഡ് ഡേ എന്ന ഷോര്‍ട്ട് ഫിലിം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. 2018 ല്‍ ഒരുക്കിയ കളര്‍ഫുള്‍ ഹാന്‍ഡ്‌സ് എന്ന ചിത്രം ഒര്‍ലാന്‍ഡോ ഫിലിം ഫെസ്റ്റിവലിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിരുന്നു. 2019 ല്‍ ദുല്‍ഖര്‍ സല്‍മാന്‍ ആലപിച്ച ആസ്‌ക് എന്ന മ്യൂസിക് വീഡിയോയും ശ്രദ്ധിക്കപ്പെട്ടു.

ബാലതാരമായും നിരവധി ചിത്രങ്ങളില്‍ അദ്വൈത് അഭിനയിച്ചു. ജയസൂര്യയുടെ ബാല്യകാലമാണ് കൂടുതലും അവതരിപ്പിച്ചത്. ലാല്‍ ബഹദൂര്‍ ശാസ്ത്രി, സു..സു..സുധി വാത്മീകം, ഞാന്‍ മേരിക്കുട്ടി, ക്യാപ്റ്റന്‍, തൃശ്ശൂര്‍ പൂരം തുടങ്ങിയ സിനിമകളിലാണ് അദ്വൈത് അഭിനയിച്ചത്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW