-->
കൊല്ലം: ലാല്‍ ബഹദൂര്‍ ശാസ്‌ത്രി സ്‌റ്റേഡിയത്തോടു ചേര്‍ന്ന സ്‌പോര്‍ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യ(സായി) വനിതാ ഹോസ്‌റ്റലില്‍ കായിക താരങ്ങളായ രണ്ടു പെണ്‍കുട്ടികളെ തൂങ്ങിമരിച്ച മരിച്ച നിലയില്‍ കണ്ടെത്തി.
കോഴിക്കോട് സ്വദേശി സാന്ദ്ര (18), തിരുവനന്തപുരം സ്വദേശി വൈഷ്‌ണവി (16) എന്നിവരെയാണ് മുറിയിലെ ഫാനില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. വൈഷ്‌ണവി 10-ാം ക്ലാസ് വിദ്യര്‍ഥിനിയും സാന്ദ്ര ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥിനിയുമാണ്. ഇന്നലെ പുലര്‍ച്ചെ അഞ്ചോടെയാണ് സംഭവം പുറത്തറിയുന്നത്. ദിവസേനയുള്ള പരിശീലന പരിപാടിയില്‍ ഇരുവരും പങ്കെടുക്കാത്തതിനെ തുടര്‍ന്നു മറ്റു വിദ്യാര്‍ഥികള്‍ ഇവരുടെ മുറിയിലേക്ക് അന്വേഷിച്ചെത്തുകയായിരുന്നു. കതക് അടഞ്ഞ നിലയില്‍ കണ്ടതോടെ ജനലിലൂടെ നോക്കിയപ്പോള്‍ ഇരുവരെയും മുറിക്കുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. വിവരം അറിയിച്ചതിനെ തുടര്‍ന്ന്
കൊല്ലം സിറ്റി പോലീസ് കമ്മിഷണര്‍ ഉള്‍പ്പെടെയുള്ള ഉന്നത ഉദ്യോഗസ്‌ഥര്‍ സ്‌ഥലത്തെത്തി പ്രാഥമിക പരിശോധനകള്‍ നടത്തി. മരണകാരണം സംബന്ധിച്ച കൃത്യമായ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. ഈസ്‌റ്റ് പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. 10-ാം ക്ലാസ് വിദ്യാര്‍ഥിനിയായ വൈഷ്‌ണവി കബഡി താരമാണ്. കഴിഞ്ഞ ദിവസം കല്ലുവാതുക്കല്‍ നടന്ന മത്സരത്തില്‍ വിജയിച്ചിരുന്നു. ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥിനിയായ സാന്ദ്ര അത്‌ലറ്റിക് താരമാണ്. ഇന്‍ക്വസ്‌റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹങ്ങള്‍ പോസ്‌റ്റുമോര്‍ട്ടത്തിനായി പാരിപ്പള്ളി മെഡിക്കല്‍ കോളജിലേക്ക് മാറ്റി.