Saturday, March 14, 2026 Last Updated 22 Min 49 Sec ago English Edition
Todays E paper
Ads by Google
Thursday 15 Jan 2026 11.35 PM

ആധിപത്യം നിലനിര്‍ത്തി പെരുങ്ങോടന്‍ പെരുമ

uploads/news/2026/01/821018/k13.jpg

തൃശൂര്‍: സംസ്‌ഥാന സ്‌കൂള്‍ കലോത്സവത്തില്‍ മത്സരാര്‍ഥികള്‍ മികച്ച പ്രകടനം കാഴ്‌ചവെച്ച പഞ്ചവാദ്യ വേദിയില്‍ വാദ്യവിസ്‌മയമായി ഇത്തവണയും പാലക്കാട്‌ പെരുങ്ങോട്‌ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥികള്‍. 1976 - മുതല്‍ തുടര്‍ച്ചയായി അരനൂറ്റാണ്ടായി കലോത്സവവേദികള്‍, പാലക്കാട്‌ പെരുങ്ങോട്‌ സ്‌കൂളിലെ കുട്ടികളുടെ പഞ്ചവാദ്യ പെരുമയ്‌ക്ക് സാക്ഷ്യമാണ്‌.
ഹൈസ്‌ക്കൂള്‍, എച്ച്‌.എസ്‌.എസ്‌. തലങ്ങളില്‍ ഇത്തവണയും ഇവര്‍ ത്രിപുടയില്‍ താള ഗോപുരം തീര്‍ത്ത്‌ വാദ്യാസ്വാദകരുടെ മനം നിറച്ചു. ശ്രീദേവ്‌ കെ.പി., ദില്‍ജിത്ത്‌ കെ.എസ്‌., മൃതുല്‍ കൃഷ്‌ണ എം.പി., ശ്രീഹരി സുനില്‍, ശ്രീരാം ശ്രീകുമാര്‍, യാദവ്‌ കൃഷ്‌ണ, ആനന്ദന്‍ ഇ.പി. എന്നിവരാണ്‌ ഹൈസ്‌കൂള്‍ വിഭാഗത്തില്‍ അണിനിരന്നത്‌.

Ads by Google
Thursday 15 Jan 2026 11.35 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW