-->
ആലപ്പുഴ: ആലപ്പുഴയില്‍ തൊഴിലുറപ്പ് തൊഴിലാളികളുടെ സമരത്തില്‍ പങ്കെടുത്തു മടങ്ങുകയായിരുന്ന ആള്‍ കുഴഞ്ഞുവീണ് മരിച്ചു.
ചേര്‍ത്തല തെക്ക് മൂന്നാം വാര്‍ഡ് നിവര്‍ത്തില്‍ പി.പി. മണിക്കുട്ടന്‍ (65) ആണ് മരണമടഞ്ഞത്. ആലപ്പുഴ പാസ്‌പോര്‍ട്ട് ഓഫീസിനു മുന്നില്‍ സമരം കഴിഞ്ഞ് ഇന്നലെ ഉച്ചയോടെ മടങ്ങാന്‍ ബസില്‍ കയറുന്നതിനിടെ കുഴഞ്ഞുവീഴുകയായിരുന്നു. ജനറല്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംസ്‌കാരം ഇന്നു രാവിലെ പത്തിനു നടക്കും. ഭാര്യ: സുശീല. മക്കള്‍: മഞ്‌ജു, മനീഷ്, മനു. മരുമക്കള്‍: അനി, അശ്വതി.കേന്ദ്ര സര്‍ക്കാരിന്റെ തൊഴിലാളിവിരുദ്ധ നയങ്ങള്‍ക്കെതിരേ സി.പി.എം. ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച സമരത്തില്‍ പങ്കെടുത്തു മടങ്ങുകയായിരുന്നു അദ്ദേഹം.