Saturday, March 14, 2026 Last Updated 29 Min 38 Sec ago English Edition
Todays E paper
Ads by Google
Thursday 15 Jan 2026 11.34 PM

ബിജു രാധാകൃഷ്‌ണന്‍ കോടികള്‍ തട്ടിയെടുത്തതായി ആരോപണം

കൊച്ചി: സന്നദ്ധ സ്‌ഥാപനങ്ങള്‍ക്കു വന്‍കിട കോര്‍പറേറ്റുകളില്‍ നിന്ന്‌ സാമൂഹ്യ പ്രതിബദ്ധതാ ഫണ്ടെന്ന സി.എസ്‌.ആര്‍. തരപ്പെടുത്തി നല്‍കാമെന്ന പേരില്‍ സോളാര്‍ തട്ടിപ്പുകേസ്‌ പ്രതി ബിജു രാധാകൃഷ്‌ണന്‍ കോടികള്‍ തട്ടിയെടുത്തതായി ആരോപണം.
സോളാര്‍ തട്ടിപ്പുകാലത്തെ ഡോ. ആര്‍.ബി. നായരെന്ന പേരും യഥാര്‍ഥ പേരായ ബിജു രാധാകൃഷ്‌ണനും മാറ്റി ബിജു ജോര്‍ജ്‌, ബിജു വര്‍ഗീസ്‌, ബിജു പൗലോസ്‌ എന്നീ പേരുകളിലാണ്‌ ബിജു ഇരകളെ വീഴ്‌ത്തുന്നത്‌.
ഭാര്യയെ കൊലപ്പെടുത്തിയ കേസില്‍ ജയില്‍ ശിക്ഷ അനുഭവിച്ചിരുന്ന ബിജുവിനായി സുപ്രീം കോടതിയില്‍ വാദിച്ച്‌ കുറ്റവിമുക്‌തനാക്കിയ കൊച്ചിയിലെ അഭിഭാഷകയുടെ പേരിലുള്ള ആഡംബരക്കാറാണ്‌ ബിജു ഉപയോഗിയ്‌ക്കുന്നത്‌. സന്നദ്ധസ്‌ഥാപനങ്ങള്‍ക്ക്‌ വന്‍കിട കോര്‍പറേറ്റുകളില്‍ നിന്നും സാമൂഹ്യ പ്രതിബദ്ധതാ ഫണ്ടെന്ന സി.എസ്‌.ആര്‍. തരപ്പെടുത്തി നല്‍കാമെന്ന പേരില്‍ കാക്കനാട്‌ മെറിഡിയന്‍ എന്ന സ്‌ഥാപനത്തിന്റെ മറവിലാണ്‌ പുതിയ ബിസിനസെന്ന്‌ പരാതിക്കാരനായ റിന്‍ഷാദ്‌ കെ. അറിയിച്ചു.

Ads by Google
Thursday 15 Jan 2026 11.34 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW