Saturday, March 14, 2026 Last Updated 29 Min 3 Sec ago English Edition
Todays E paper
Ads by Google
Thursday 15 Jan 2026 11.34 PM

ആഗോള അര്‍ബുദ പ്രതിരോധ ഉച്ചകോടി ഇന്നു മുതല്‍

തിരുവനന്തപുരം: അര്‍ബുദ പ്രതിരോധ രംഗത്തെ ആഗോള മുന്നേറ്റങ്ങളും അത്യാധുനിക ഗവേഷണങ്ങളും ചര്‍ച്ച ചെയ്യുന്നതിനായി സംഘടിപ്പിക്കുന്ന 'ഗ്‌ളോബല്‍ പ്രിവന്റീവ്‌ ഓങ്കോ സമിറ്റ്‌' ഇന്നും നാളെയും 18 നും തിരുവനന്തപുരം ഹയാത്ത്‌ റീജന്‍സിയില്‍ നടക്കും.
ലോകമെമ്പാടുമുള്ള പ്രമുഖ അര്‍ബുദ രോഗ വിദഗ്‌ധര്‍, ഗവേഷകര്‍, നയരൂപീകരണ വിദഗ്‌ധര്‍ എന്നിവര്‍ പങ്കെടുക്കുന്ന ഈ ഉച്ചകോടി, അര്‍ബുദ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്‌തിപ്പെടുത്തുന്നതിനും രോഗം നേരത്തെ കണ്ടെത്താനുള്ള ശാസ്ര്‌തീയ രീതികള്‍ പ്രചരിപ്പിക്കുന്നതിനുമുള്ള വലിയൊരു വേദിയായി മാറും.സ്വസ്‌തി ഫൗണ്ടേഷനും ഹാന്‍സ്‌ ഫൗണ്ടേഷന്‍ ലൈഫും ചേര്‍ന്നാണ്‌ ഈ ത്രിദിന ഉച്ചകോടി നടത്തുന്നത്‌.
'ക്യാന്‍സര്‍ സേഫ്‌ കേരള' പദ്ധതിയുടെ വിജയകരമായ മുന്നേറ്റത്തിന്റെ പശ്‌ചാത്തലത്തില്‍, ജനസംഖ്യാടിസ്‌ഥാനത്തിലുള്ള സ്ര്‌കീനിങ്‌, നേരത്തെയുള്ള രോഗനിര്‍ണയം, കമ്യൂണിറ്റി അധിഷ്‌ഠിത പ്രതിരോധ തന്ത്രങ്ങള്‍ എന്നിവയ്‌ക്ക്‌ ഈ വര്‍ഷത്തെ ഉച്ചകോടി സവിശേഷ പ്രാധാന്യം നല്‍കുന്നുണ്ട്‌. അര്‍ബുദ സ്‌ക്രീനിങ്‌ സാങ്കേതികവിദ്യയിലെ പുരോഗതി, പ്രതിരോധ കുത്തിവയ്‌പ്പുകള്‍, ജീവിതശൈലീ മാറ്റങ്ങളിലൂടെയുള്ള രോഗപ്രതിരോധം, ഡിജിറ്റല്‍ ഹെല്‍ത്ത്‌ ഇന്നൊവേഷനുകള്‍ തുടങ്ങിയ വിഷയങ്ങളില്‍ രാജ്യാന്തര തലത്തില്‍ ശ്രദ്ധേയരായ വിദഗ്‌ധര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിക്കും.
കേരളത്തിലെയും മറ്റ്‌ വിദേശ രാജ്യങ്ങളിലെയും മികച്ച പ്രതിരോധ മാതൃകകളെക്കുറിച്ചുള്ള ചര്‍ച്ചകളും സമ്മേളനത്തിന്റെ ഭാഗമായി നടക്കും.

Ads by Google
Thursday 15 Jan 2026 11.34 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW