Saturday, March 14, 2026 Last Updated 47 Min 31 Sec ago English Edition
Todays E paper
Ads by Google
Thursday 15 Jan 2026 04.17 PM

ബിഗ് ബോസ് ഹൗസില്‍ നിന്ന് കിട്ടിയ ഗിഫ്റ്റ് കാർ‌ഡ്സിൽ ഒളിഞ്ഞിരിക്കുന്ന സമ്മാനം; ബിബിയിലെ ‘സീക്രട്ട് ബെനഫിറ്റ്സ്’ വീഡിയോയുമായി ആദിലയും നൂറയും

ബിഗ് ബോസ് മലയാളം സീസൺ 7ല്‍ പ്രേക്ഷകപ്രീതി നേടിയ മത്സരാര്‍ത്ഥികളായിരുന്നു ലെസ്ബിയന്‍ കപ്പിള്‍സായ ആദിലയും നൂറയും. ഇപ്പോഴിതാ ബിഗ് ബോസ് ഹൗസിലെ സ്പോൺസേർഡ് ടാസ്കുകൾ ഉൾപ്പെടെയുള്ളവയിൽ പങ്കെടുത്തതിലൂടെ കിട്ടിയ ഗിഫ്റ്റുകളെക്കുറിച്ച് പറയുകയാണ് ഇവര്‍.
Adhila and Noora, Big Boss Season 7
Adhila and Noora about sponsored prizes from Big Boss (Image Source: YouTube)

ബിഗ്ബോസ് മലയാളം സീസൺ 7 ൽ‌ മത്സരാര്‍ത്ഥികളായി ആദ്യ ലെസ്ബിയൻ കപ്പിൾസായിരുന്നു ആദില നസ്രീനും ഫാത്തിമ നൂറയും. ആദ്യം ഒരു കൗതുകത്തോടെയാണ് മിനിസ്ക്രീന്‍ സോഷ്യല്‍ മീഡിയ പ്രേക്ഷകര്‍ ഇവരെ കണ്ടതെങ്കിലും പിന്നീട് മികച്ച പ്രേക്ഷകപിന്തുണ ലഭിച്ച മൽസരാർത്ഥികളായി ഇവര്‍ മാറി. ബി​ഗ് ബോസ് മലയാളം സീസൺ ഏഴിൽ പങ്കെടുത്ത ഇരുപത്തിയഞ്ച് മത്സരാർത്ഥികളിൽ ബിബി മെറ്റീരിയൽസ് എന്ന് വിളിക്കാൻ കഴിയുന്ന രണ്ടുപേരായിരുന്നു ആദിലയും നൂറയും.
ഷോ തുടങ്ങിയപ്പോൾ ഒറ്റ മത്സരാർത്ഥികളായിരുന്നുവെങ്കിലും പിന്നീട് ഇരുവരും രണ്ട് മത്സരാർത്ഥികളായാണ് മത്സരിച്ചത്. തൊണ്ണൂറിലധികം ദിവസങ്ങള്‍ ഇവര്‍ രണ്ടാളും ബിഗ് ബോസ് ഹൗസിലുണ്ടായിരുന്നു. കിട്ടിയ ടാസ്കുകളിലെല്ലാം ഇവർ മികച്ച പ്രകടനമാണ് കാഴ്ച വെച്ചത്. പ്രേക്ഷകരുടെ ഇഷ്ടവും സ്നേഹവും ആവോളം നേടിയാണ് ഇവര്‍ രണ്ടുപേരും ഹൗസില്‍ നിന്ന് പുറത്തിറങ്ങിയത്.
ഇപ്പോഴിതാ ബിഗ് ബോസിലെ സ്പോൺസേർഡ് ടാസ്കുകൾ ഉൾപ്പെടെയുള്ളവയിൽ പങ്കെടുത്തതിലൂടെ ലഭിച്ച ഗിഫ്റ്റുകളെക്കുറിച്ച് പറയുകയാണ് ആദിലയും നൂറയും. 20000 രൂപയാണ് സ്പോൺസേർഡ് ടാസ്കിലെ വൗച്ചറുകളിൽ നിന്ന് കിട്ടിയതെന്നും ടാസ്ക് കഴിയുമ്പോൾ സമ്മാനമായി എന്താവും കിട്ടുക എന്നതിനെ കുറിച്ചൊന്നും തങ്ങൾ ചിന്തിച്ചിരുന്നില്ലെന്നും പുതിയ വ്ളോഗിൽ ഇവര്‍ പറയുന്നു.
‘‘ബിഗ് ബോസിലായിരുന്നപ്പോൾ ഞങ്ങൾ ചില ടാസ്ക്കുകളിൽ‌ വിജയിച്ചിരുന്നു. അന്ന് സ്പോൺസറുടെ പേര് എഴുതിയ ഗിഫ്റ്റ് കാർഡുകൾ ഞങ്ങൾക്ക് ലഭിച്ചിരുന്നു. എന്തായിരിക്കും ആ ഗിഫ്റ്റ് കാർ‌ഡിൽ ഒളിഞ്ഞിരിക്കുന്ന സമ്മാനമെന്ന് ഞങ്ങൾക്ക് അന്ന് അറിയില്ലായിരുന്നു. കഴിയുന്നത്ര ദിവസം ഹൗസിൽ നിൽക്കണം എന്നത് മാത്രമായിരുന്നു ഞങ്ങളുടെ ലക്ഷ്യം. ഷോ കഴിഞ്ഞ് പുറത്തിറങ്ങിയപ്പോഴാണ് ടാസ്ക് വിജയിച്ചാൽ കിട്ടുന്ന സമ്മാനം എന്താണെന്ന് ഞങ്ങൾക്ക് മനസിലായത്. ആകെ 20000 രൂപയാണ് സ്പോൺസേർഡ് ടാസ്കിലെ വൗച്ചറുകളിൽ നിന്നും ലഭിച്ചത്.
ആ പണം ഉപയോഗിച്ച് ഞങ്ങൾ കുറച്ച് സാധനങ്ങൾ വാങ്ങി. ഫാബ്രിക് സ്റ്റീമറാണ് വാങ്ങിയതിൽ ഒന്ന്. അയൺ ബോക്സ് ഉപയോഗിക്കുമ്പോഴുള്ള ബുദ്ധിമുട്ട് സ്റ്റീമർ ഉപയോഗിക്കുമ്പോൾ ഇല്ല. ഒരു ഓവനും ബിഗ് ബോസിൽ നിന്നും കിട്ടിയ പണം കൊണ്ട് വാങ്ങി. ബിഗ് ബോസിൽ വെച്ചാണ് ഓവന്റെ പ്രധാന്യം മനസിലായത്. കട്ടെടുത്തു വെച്ച ഭക്ഷണമടക്കം ചൂടാക്കി കഴിക്കാൻ ഞങ്ങൾ ആശ്രയിച്ചിരുന്നത് ഓവനെയാണ്. ‌
പിന്നൊരു പോർട്ടബിൾ വീഡിയോ ലൈറ്റാണ് വാങ്ങിയത്. വീഡിയോ എടുക്കുമ്പോൾ ആവശ്യത്തിന് വെളിച്ചമില്ലാത്ത അവസ്ഥ വരാറുണ്ട്. അതിനുള്ള പരിഹാരമായി വാങ്ങിയതാണ്. യൂട്യൂബ് വീഡിയോയ്ക്കുള്ള ബാക്ക്ഗ്രൗണ്ട് സെറ്റ് ചെയ്യാനായി ചില വാൾ ഡെക്കറേഷനുകളും വാങ്ങി. പിന്നെ ഒരു കോഫി മേക്കറും വാങ്ങി. ഇതെല്ലാം ഞങ്ങൾ വാങ്ങിയതിന്റെ എല്ലാ ക്രഡിറ്റും ബിഗ് ബോസിനാണ്...’’ ആദിലയും നൂറയും വീഡിയോയിൽ പറഞ്ഞു. പതിവു പോലെ ആദിലയുടെയും നൂറയുടെയും വീഡിയോയ്ക്ക് മികച്ച പ്രതികരണമാണ് കിട്ടിക്കൊണ്ടിരിക്കുന്നത്. കാഴ്ച്ചക്കാര്‍ സ്നേഹം നിറയുന്ന കമന്റുകളാണ് വ്ലോഗിനു താഴെ കുറിക്കുന്നത്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW