Saturday, March 14, 2026 Last Updated 0 Min 43 Sec ago English Edition
Todays E paper
Ads by Google
Thursday 15 Jan 2026 12.19 AM

കശുവണ്ടി തട്ടിപ്പുകേസ്‌: അനീഷ്‌ ബാബു കസ്‌റ്റഡിയില്‍

കൊച്ചി: കൊല്ലത്തെ കശുവണ്ടി ഇറക്കുമതി തട്ടിപ്പുകേസില്‍ വ്യവസായി അനീഷ്‌ ബാബുവിനെ കസ്‌റ്റഡിയിലെടുത്ത്‌ എന്‍ഫോഴ്‌സ്മെന്റ്‌ ഡയറക്‌ടറേറ്റ്‌ (ഇ.ഡി). കൊച്ചിയില്‍ നിന്ന്‌ കസ്‌റ്റഡിയിലെടുത്ത അനീഷിന്റെ അറസ്‌റ്റ് രേഖപ്പെടുത്തും.
ടാന്‍സാനിയയില്‍ നിന്ന്‌ കശുവണ്ടി ഇറക്കുമതി ചെയ്‌ത് നല്‍കാമെന്നു പറഞ്ഞു കോടികള്‍ തട്ടിയ കേസിലാണ്‌ അനീഷിനെതിരേ ഇ.ഡി. അന്വേഷണം നടത്തുന്നത്‌. പത്തു തവണ സമന്‍സ്‌ അയച്ചിട്ടും ചോദ്യം ചെയ്യലിനായി അനീഷ്‌ ബാബു ഹാജരായില്ലെന്നുകാട്ടി എറണാകുളം മജിസ്‌ട്രേറ്റ്‌ കോടതിയില്‍ ഇ.ഡി. ഹര്‍ജി ഫയല്‍ ചെയ്‌തിരുന്നു.
അറസ്‌റ്റ്ചെയ്യാന്‍ ഉദ്ദേശിക്കുന്നില്ലെന്നും വിവരശേഖരണത്തിനാണു വിളിപ്പിച്ചതെന്നും വ്യക്‌തമാക്കിയിരുന്നെങ്കിലും ഇയാള്‍ ഹാജരായിരുന്നില്ല. അന്വേഷണം മുന്നോട്ടുപോകുന്ന ഘട്ടത്തില്‍ കേസ്‌ ഒതുക്കിത്തീര്‍ക്കാനായി ഇ.ഡി. ഉദ്യോഗസ്‌ഥന്‍ ഉള്‍പ്പെടെയുള്ളവര്‍ കൈക്കൂലിക്കായി സമീപിച്ചുവെന്ന്‌ അനീഷ്‌ ബാബു നേരത്തെ ആരോപണം ഉന്നയിച്ചിരുന്നു.

Ads by Google
Thursday 15 Jan 2026 12.19 AM
YOU MAY BE INTERESTED
Ads by Google
TRENDING NOW