Saturday, March 14, 2026 Last Updated 10 Min 22 Sec ago English Edition
Todays E paper
Ads by Google
Thursday 15 Jan 2026 12.19 AM

കേരള കോണ്‍ഗ്രസി(എം)നെ തിരിച്ചെത്തിക്കാന്‍ ആരും ചുമതലപ്പെടുത്തിയിട്ടില്ല'

മലപ്പുറം: കേരള കോണ്‍ഗ്രസി(എം)നെ യു.ഡി.എഫിലേക്ക്‌ കൊണ്ടുവരാനായി തന്നെ ആരും ചുമതലപ്പെടുത്തിയിട്ടില്ലെന്ന്‌ മുസ്ലിംലീഗ്‌ നേതാവ്‌ പി.കെ. കുഞ്ഞാലിക്കുട്ടി. കേരള കോണ്‍ഗ്രസിനെ യു.ഡി.എഫിലേക്ക്‌ എത്തിക്കാനുള്ള ചര്‍ച്ചകള്‍ക്ക്‌ നേതൃത്വം നല്‍കുന്നുവെന്ന വാര്‍ത്തകളോട്‌ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഔദ്യോഗികമായി ഒരുചര്‍ച്ചയും നടന്നിട്ടില്ല. അര്‍ദ്ധസമ്മതം കൊണ്ട്‌ ഒന്നും നടക്കില്ല.
ഫോര്‍മുല വച്ചുള്ള ചര്‍ച്ച ആരുമായും ഉണ്ടായിട്ടില്ല. തദ്ദേശ, ലോക്‌സഭ തെരഞ്ഞെടുപ്പുകളിലെ വലിയ വിജയത്തെ തുടര്‍ന്ന്‌ യു.ഡി.എഫാണ്‌ ഇനിയെന്ന ചിന്തയുണ്ട്‌. പല പാര്‍ട്ടികളും യു.ഡി.എഫിനോടുള്ള നിലപാടില്‍ മാറ്റം വരുത്തിയിട്ടുണ്ട്‌. കൂടുതല്‍ കക്ഷികള്‍ വരുന്ന ട്രെന്‍ഡുണ്ട്‌. ആശയപരമായി യോജിക്കാന്‍ പറ്റുന്ന ആരുമായും യോജിക്കാമെന്നത്‌ വിശാലാര്‍ത്ഥ ത്തില്‍ പറഞ്ഞതാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

Ads by Google
Thursday 15 Jan 2026 12.19 AM
YOU MAY BE INTERESTED
Ads by Google
TRENDING NOW