Saturday, March 14, 2026 Last Updated 28 Min 27 Sec ago English Edition
Todays E paper
Ads by Google
Thursday 15 Jan 2026 12.19 AM

വിചാരണക്കോടതി ജഡ്‌ജിക്കെതിരേ കോടതിയലക്ഷ്യ ഹര്‍ജി നല്‍കി അതിജീവിതയുടെ അഭിഭാഷക

കൊച്ചി: വിചാരണക്കോടതി ജഡ്‌ജി ഹണി എം. വര്‍ഗീസിനെതിരേ കോടതിയലക്ഷ്യ ഹര്‍ജി നല്‍കി അതിജീവിതയുടെ അഭിഭാഷക ടി.ബി. മിനി. ജഡ്‌ജി ഹണി എം. വര്‍ഗീസ്‌ പരസ്യമായി അപമാനിച്ചെന്നു ഹര്‍ജിയില്‍ പറയുന്നു.
അതിജീവിതയുടെ അഭിഭാഷകരെ പരസ്യമായി അപമാനിക്കുന്നതു പതിവുരീതിയെന്നും ഹര്‍ജിയിലുണ്ട്‌.
വിചാരണ സമയത്ത്‌ അഭിഭാഷക കോടതിയില്‍ വന്നതു പത്തുദിവസത്തില്‍ താഴെയാണെന്നും അരമണിക്കൂര്‍ മാത്രമാണ്‌ അഭിഭാഷക കോടതിയില്‍ ഉണ്ടാകാറുള്ളതെന്നുമായിരുന്നു അഡ്വ. ടി.ബി. മിനിക്കെതിരായ വിചാരണ കോടതിയുടെ വിമര്‍ശനം. കോടതിയില്‍ ഉണ്ടാകുമ്പോള്‍ ഉറങ്ങുന്നതാണു പതിവ്‌. വിശ്രമസ്‌ഥലം എന്ന രീതിയിലാണ്‌ അഭിഭാഷക കോടതിയെ കാണുന്നത്‌. എന്നിട്ടാണു പുറത്തുപോയി കോടതിയെ വിമര്‍ശിക്കുന്നതെന്നും കോടതി വിമര്‍ശിച്ചിരുന്നു.
നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട കോടതിയലക്ഷ്യ ഹര്‍ജികള്‍ പരിഗണിക്കുന്നതിനിടെയാണു വിചാരണക്കോടതിയുടെ വിമര്‍ശനം. അന്ന്‌ കോടതിയില്‍ ടിബി മിനി ഹാജരായിരുന്നില്ല. ടിബി മിനി എത്തിയിട്ടില്ലേയെന്ന്‌ ചോദിച്ചുകൊണ്ടാണ്‌ കോടതി വിമര്‍ശനം ഉന്നയിച്ചത്‌.
വിശ്രമിക്കാനാണോ കോടതിയില്‍ വരുന്നതെന്നും ഇങ്ങനെയൊക്കെ ചെയ്‌തശേഷമാണ്‌ പുറത്തുപോയി കോടതിയെ വിമര്‍ശിക്കുന്നതെന്നും വിചാരണക്കോടതി വിമര്‍ശിച്ചിരുന്നു. ഇതിനെതിരെയാണ്‌ ടി.ബി. മിനി ഹര്‍ജിയുമായി മുന്നോട്ടുപോവുന്നത്‌.

Ads by Google
Thursday 15 Jan 2026 12.19 AM
YOU MAY BE INTERESTED
Ads by Google
TRENDING NOW