-->
ശബരിമല: ഈ വര്‍ഷത്തെ ഹരിവരാസനം പുരസ്‌കാരം പ്രശസ്‌ത നാഗസ്വര വിദ്വാന്‍ തിരുവിഴ ജയശങ്കറിനു സമ്മാനിച്ചു. ശബരിമല സന്നിധാനം ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ ദേവസ്വം മന്ത്രി വി.എന്‍. വാസവനില്‍നിന്ന് ജയശങ്കര്‍ പുരസ്‌കാരം സ്വീകരിച്ചു.
ഹരിവരാസനം പുരസ്‌കാരം ലഭിച്ച പുണ്യനിമിഷം ജീവിതത്തില്‍ മറക്കാനാകില്ലെന്ന് തിരുവിഴ ജയശങ്കര്‍ പറഞ്ഞു. 12-ാം വയസില്‍ ആരംഭിച്ച നാഗസ്വരവാദനം 90-ാം വയസിലും അര്‍പ്പണ ബോധത്തോടെ തുടരുന്നു. കലാജീവിതത്തില്‍ നിരവധി അവാര്‍ഡുകള്‍ ലഭിച്ചെങ്കിലും ഹരിവരാസനം പുരസ്‌കാരം അതിലുമേറെ വിലമതിക്കുന്നതാണ്. സംഗീതത്തിന് ലഭിക്കുന്ന അംഗീകാരം അതിന്റെ ഭാവാത്മകതകൊണ്ടാണെന്നും ജയശങ്കര്‍ പറഞ്ഞു.