Saturday, March 14, 2026 Last Updated 9 Min 49 Sec ago English Edition
Todays E paper
Ads by Google
Thursday 15 Jan 2026 12.19 AM

ദര്‍ശനപുണ്യമായി സംക്രമപൂജ

ശബരിമല: ശരണം വിളികള്‍ ഭക്‌തിസാന്ദ്രമായി പെയ്‌തിറങ്ങവെ പൊന്നമ്പലത്തില്‍ അയ്യന്‌ മകര സംക്രമ പൂജ. സൂര്യന്‍ ധനു രാശിയില്‍നിന്നു മകരം രാശിയിലേക്ക്‌ പ്രവേശിച്ച ഇന്നലെ ഉച്ചകഴിഞ്ഞ്‌ മൂന്നിന്‌ സംക്രമപൂജ ആരംഭിച്ചു. 3.8 ന്‌ സംക്രമാഭിഷേകം നടന്നു. സംക്രമ പൂജയ്‌ക്കായി ഇന്നലെ ഉച്ചയ്‌ക്ക് 2.45 ന്‌ തുറന്ന നടരാത്രി 11നാണ്‌ അടച്ചത്‌.
തന്ത്രി കണ്‌ഠരര്‌ മഹേഷ്‌ മോഹനരുടേയും മേല്‍ശാന്തി ഇ.ഡി. പ്രസാദ്‌ നമ്പൂതിരിയുടേയും മുഖ്യ കാര്‍മികത്വത്തിലാണ്‌ മകര സംക്രമ പൂജ നടന്നത്‌. കവടിയാര്‍ കൊട്ടാരത്തില്‍നിന്നു പ്രത്യേക ദൂതന്‍വശം കൊടുത്തയച്ച അയ്യപ്പ മുദ്രയിലെ നെയ്യാണ്‌ ഭഗവാന്‌ അഭിഷേകം ചെയ്‌തത്‌.
18 ന്‌ നെയ്യഭിഷേകത്തിനുശേഷം പന്തളം കൊട്ടാരം വക കളഭത്തോടെ ഈ മകരവിളക്ക്‌ തീര്‍ഥാടന കാലത്തെ അഭിഷേകം പൂര്‍ത്തിയാകും. 15 മുതല്‍ 17 വരെ തിരുവാഭരണം ചാര്‍ത്തിയാകും ഭഗ വാന്‌ ഉച്ചപൂജ നടക്കുക. 19 ന്‌ ഗുരുതി. 20 ന്‌ രാവിലെ രാജാവിന്റെ ദര്‍ശനത്തോടെ നടയടയ്‌ക്കും.

Ads by Google
Thursday 15 Jan 2026 12.19 AM
YOU MAY BE INTERESTED
Ads by Google
TRENDING NOW