-->
കൊല്ലം: ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ അറസ്‌റ്റിലായ തന്ത്രി കണ്‌ഠര് രാജീവരുടെ വീട്ടില്‍ നിന്നു കണ്ടെടുത്ത വാജിവാഹനം ഒര്‍ജിനലാണോയെന്നു തിരിച്ചറിയാന്‍ എസ്.ഐ.ടി. വിശദമായ പരിശോധന നടത്തും. കണ്ടെടുത്ത വാജിവാഹനം കഴിഞ്ഞ ദിവസം കൊല്ലം വിജിലന്‍സ് കോടതിയില്‍ ഹാജരാക്കിയിരുന്നു.
പഞ്ചലോഹത്തില്‍ സ്വര്‍ണം പൊതിഞ്ഞ വാജി വാഹനത്തിന് 11 കിലോ തൂക്കമാണുള്ളത്. 2017ല്‍ ശബരിമലയിലെ കോണ്‍ക്രീറ്റ് നിര്‍മിത കൊടിമരം മാറ്റിയിരുന്നു. കോണ്‍ക്രീറ്റ് കൊടിമരത്തിനു പകരം തേക്കില്‍ തീര്‍ത്ത സ്വര്‍ണം പൊതിഞ്ഞ പുതിയ കൊടിമരമാണ് സ്‌ഥാപിച്ചത്. ഇതില്‍ സ്‌ഥാപിച്ചിരുന്ന വാജിവാഹനമാണ് തന്ത്രി വീട്ടില്‍ സൂക്ഷിച്ചിരുന്നത്.
2017ല്‍ കൊടിമരം മാറ്റി സ്‌ഥാപിക്കുമ്പോള്‍ യു.ഡി.എഫ്. സര്‍ക്കാര്‍ നിയമിച്ച ദേവസ്വം ബോര്‍ഡാണ് ഭരണം നടത്തിയിരുന്നത്. ഇപ്പോള്‍ വാജിവാഹനം ചര്‍ച്ചയായതിനെത്തതുടര്‍ന്നാണ് വാജിവാഹനം തന്റെ പക്കലുണ്ടെന്നും വീട്ടില്‍ പൂജാമുറിയില്‍ സൂക്ഷിച്ചിരിക്കയാണെന്നും തന്ത്രി കണ്‌ഠര് രാജീവര് അറിയിച്ചത്. വിവാദമുണ്ടായ സാഹചര്യത്തില്‍ വാജിവാഹനം തിരികെയെടുക്കണമെന്ന് ദേവസ്വം ബോര്‍ഡിനോട് തന്ത്രി ആവശ്യപ്പെട്ടിരുന്നു. എസ്.ഐ.ടി. തന്ത്രിയുടെ വീട്ടില്‍ പരിശോധനയ്‌ക്ക് എത്തിയപ്പോഴാണ് വാജിവാഹനം കണ്ടെടുത്തത്.