Saturday, March 14, 2026 Last Updated 14 Min 37 Sec ago English Edition
Todays E paper
Ads by Google
Wednesday 14 Jan 2026 08.13 AM

' മാസ്റ്റര്‍പീസ് സിനിമ' ; ' എക്കോ'യെ പ്രശംസിച്ച് ധനുഷ്

eko, movie

ദിന്‍ജിത്ത് അയ്യത്താന്‍- ബാഹുല്‍ രമേശ് കൂട്ടുകെട്ടിലെത്തിയ ചിത്രം എക്കോയെ പ്രശംസിച്ച് നടന്‍ ധനുഷ്. '' എക്കോ സിനിമ ഒരു മാസ്റ്റര്‍പീസ് ആണെന്നും നടി ബിയാന മോമിന്‍ അഭിനയത്തിനുളള എല്ലാ വലിയ അംഗീകാരങ്ങള്‍ അര്‍ഹിക്കുന്നുണ്ടെന്നും'' ധനുഷ് എക്‌സിലൂടെ കുറിച്ചു.

മലയാളത്തില്‍ കഴിഞ്ഞ വര്‍ഷത്തെ റിലീസുകളില്‍ ഏറ്റവും കൂടുതല്‍ പ്രശംസ നേടിയ ചിത്രമായിരുന്നു എക്കോ. നെറ്റ്ഫ്‌ലിക്‌സിലൂടെ ഡിസംബര്‍ 31 നാണ് ചിത്രം സ്ട്രീമിങ് ആരംഭിച്ചത്. നവംബര്‍ 21ന് ആയിരുന്നു ചിത്രത്തിന്റെ തിയേറ്റര്‍ റിലീസ്. ബാഹുല്‍ രമേശ് തിരക്കഥയും ഛായാഗ്രഹണവും നിര്‍വ്വഹിച്ച ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ദിന്‍ജിത്ത് അയ്യത്താന്‍ ആണ്.

സന്ദീപ് പ്രദീപ്, വിനീത്, നരേന്‍, ബിനു പപ്പു, സൗരഭ് സച്ച്‌ദേവ, ബിയാന മോമിന്‍, അശോകന്‍ തുടങ്ങി നിരവധി പേരാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. കിഷ്‌കിന്ധാ കാണ്ഡത്തിന് സംഗീതം പകര്‍ന്ന മുജീബ് മജീദ് തന്നെയാണ് എക്കോയുടെയും സംഗീത സംവിധായകന്‍.

Ads by Google
Ads by Google
LATEST NEWS
TRENDING NOW