-->
കൊല്ലം: കൊട്ടാരക്കരയില്‍ നിന്നു മൂന്നു തവണ സി.പി.എം. ടിക്കറ്റില്‍ മത്സരിച്ച് എം.എല്‍.എയായ പി. ഐഷാ പോറ്റി മൂന്നു പതിറ്റാണ്ടു കാലത്തെ പാര്‍ട്ടി ബന്ധം ഉപേക്ഷിച്ച് കോണ്‍സ്രില്‍ ചേരുമ്പോള്‍ കാരണമായി പറയുന്നത് പാര്‍ട്ടിയുടെ അവഗണനയെക്കുറിച്ചാണ്.
പാര്‍ട്ടിയില്‍ നിന്നുള്ള കടുത്ത അവഗണനയാണ് നേരിട്ടതെന്നും മുന്നോട്ടു പോകാന്‍ കഴിയാതെ വന്നതോടെയാണ് സി.പി.എം. വിട്ടതെന്നും ആരെയും കുറ്റപ്പെടുത്താനില്ലെന്നും കോണ്‍ഗ്രസില്‍ ചേര്‍ന്ന ശേഷം ഐഷ പോറ്റി പറഞ്ഞത്.
' സി.പി.എം. അണികളോട് യാതൊരു എതിര്‍പ്പുമില്ല. 25 വര്‍ഷം ജനപ്രതിനിധിയായും പാര്‍ട്ടിയുടെ ഭാഗമായും നിന്നിട്ട് വര്‍ഗ വഞ്ചകയായി മാറിപ്പോയെന്ന് വിമര്‍ശനം ഉയരുമായിരിക്കാം. എത്ര വിമര്‍ശിച്ചാലും അതു കൂടുതല്‍ ശക്‌തയാക്കുകയേയുള്ളൂ. കുറെ നാള്‍ എം.എല്‍.എയായിട്ടുള്ള ആളാണ് താന്‍. എന്നാല്‍ എനിക്ക് ഒരു പി.ആര്‍ വര്‍ക്കും ഉണ്ടായിട്ടില്ല. ഒന്നും കിട്ടാനല്ല കോണ്‍ഗ്രസിലേക്ക് വരുന്നത്. ഞാന്‍ അധികാര മോഹിയല്ല.
എന്റെ നാടാണ് എന്നെ വളര്‍ത്തിയത്. സത്യസന്ധമായി ആളുകളുമായി ഇടപെടണം. ആരെയും കുറ്റപ്പെടുത്താന്‍ എനിക്ക് സാധിക്കില്ല. ഞാന്‍ എന്നും മനുഷ്യനോടൊപ്പം നില്‍ക്കുന്നയാളാണ്. എല്ലാ പാര്‍ട്ടിയോടും മനുഷ്യരോടും എനിക്കിഷ്‌ടമാണ്. രാഷ്‌ട്രീയമോ മതമോ ജാതിയോ നോക്കാതെ മനുഷ്യനുവേണ്ടി പ്രവര്‍ത്തിക്കും.'-ഐഷാ പോറ്റി പറഞ്ഞു. ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് കൂടിയായ ഐഷാ പോറ്റി സി.പി.എം.ജില്ലാ കമ്മിറ്റി അംഗമായും ജനാധിപത്യ മഹിളാ അസോസിയേഷന്‍ സംസ്‌ഥാന എക്‌സിക്യൂട്ടീവ് അംഗമായും പ്രവര്‍ത്തിച്ചു.
കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ കോണ്‍ഗ്രസ് കൊട്ടാരക്കര ബ്ലോക്ക് കമ്മിറ്റി നടത്തിയ ഉമ്മന്‍ചാണ്ടി അനുസ്‌മരണ യോഗത്തിനെത്തിയ അയിഷാ പോറ്റിയുടെ പ്രസംഗം വിവാദമായിരുന്നു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിനു ശേഷം അയിഷാ പോറ്റി ചുമതലകള്‍ നിര്‍വഹിക്കാതെ ഒഴിഞ്ഞ് മാറുകയായിരുന്നുവെന്നാണ് സി.പി.എം. ജില്ലാ ഘടകം പറയുന്നത്.