Saturday, March 14, 2026 Last Updated 4 Min 43 Sec ago English Edition
Todays E paper
Ads by Google
Tuesday 13 Jan 2026 11.34 PM

സിനിമാ സംഘടനകളുടെ സൂചനാ പണിമുടക്ക്‌ 21ന്‌

കൊച്ചി: വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച്‌ ഈ മാസം 21നു തിയറ്ററുകള്‍ അടച്ചിട്ടും ഷൂട്ടിങ്‌ അടക്കം നിര്‍ത്തിവച്ചും സൂചനാ പണിമുടക്കു നടത്താന്‍ സിനിമാ സംഘടനകള്‍ തീരുമാനിച്ചു. തദ്ദേശ സ്‌ഥാപനങ്ങള്‍ ഈടാക്കുന്ന വിനോദനികുതി ഒഴിവാക്കണം എന്നതടക്കമുള്ള ആവശ്യങ്ങള്‍ ഉന്നയിച്ചാണ്‌ പണിമുടക്കുന്നത്‌.
ജി.എസ്‌.ടിക്ക്‌ പുറമെ വിനോദനികുതിയും നല്‍കുന്നത്‌ സിനിമാ മേഖലയില്‍ പ്രതിസന്ധി സൃഷ്‌ടിക്കുന്നതായി സംഘടനകള്‍ ആരോപിച്ചു. ഫിലിം ചേംബര്‍, പ്ര?ഡ്യൂസേഴ്‌സ്‌ അസോസിയേഷന്‍ തുടങ്ങിയ സംഘടനകള്‍ സംയുക്‌തമായി ഇന്നലെ കൊച്ചിയില്‍ യോഗം ചേര്‍ന്നാണ്‌ പണിമുടക്ക്‌ പ്രഖ്യാപിച്ചത്‌.

Ads by Google
Tuesday 13 Jan 2026 11.34 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW