-->
ആലപ്പുഴ: നിയമസഭാ തെരഞ്ഞെടുപ്പില്‍ സ്‌ഥാനാര്‍ഥിയാകാനുള്ള സാധ്യത തള്ളാതെ മുതിര്‍ന്ന സി.പി.എം. നേതാവ് ജി. സുധാകരന്‍. പാര്‍ട്ടി ആവശ്യപ്പെട്ടപ്പോഴൊന്നും മത്സരിക്കാതിരുന്നിട്ടില്ലെന്നും ജി. സുധാകരന്‍ പറഞ്ഞു.
പാര്‍ട്ടി ആവശ്യപ്പെടുമോ എന്നറിയില്ല. പക്ഷേ ജനങ്ങള്‍ ആവശ്യപ്പെടുന്നത് വിജയിക്കുമെന്ന് ഉറപ്പുള്ളതിനാലാണ്. വിജയസാധ്യതയുള്ളവര്‍ മത്സരിക്കണമെന്ന ആവശ്യം പറയുമ്പോള്‍ സ്വാഭാവികമായും തന്റെ പേരും ഉയര്‍ന്ന് കേള്‍ക്കുമെന്നും ജി. സുധാകരന്‍ പറഞ്ഞു.' സ്‌ഥാനാര്‍ഥിയാകണമെങ്കില്‍ ആദ്യം ജില്ലാ കമ്മിറ്റി ശുപാര്‍ശ ചെയ്യണം. പിന്നീടുള്ള തീരുമാനമെടുക്കേണ്ടത് സംസ്‌ഥാന കമ്മിറ്റിയാണ്. ഒരു കാലത്തും സ്‌ഥാനാര്‍ഥിയാകണമെന്ന് അങ്ങോട്ട് ആവശ്യപ്പെട്ടിട്ടില്ല. പാര്‍ട്ടി മത്സരിപ്പിച്ചതും സ്‌ഥാനങ്ങള്‍ തന്നതും ആവശ്യം ഉന്നയിച്ചിട്ടല്ല. കഴിഞ്ഞ രണ്ട് തവണയും കേരളം ഭരിച്ചത് എല്‍.ഡി.എഫ്. സര്‍ക്കാരാണ്. എന്നാല്‍ രണ്ട് തവണയിലെ ഭരണത്തെ താരതമ്യം ചെയ്‌ത് പാര്‍ട്ടിയില്‍ ആരും സംസാരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടില്ല. മൂന്നാമതും ഭരണം ലഭിക്കുമെന്ന പ്രതീക്ഷ സി.പി.എമ്മിനുണ്ട്.'- ജി. സുധാകരന്‍ പറഞ്ഞു.