Saturday, March 14, 2026 Last Updated 5 Min 34 Sec ago English Edition
Todays E paper
Ads by Google
Tuesday 13 Jan 2026 11.34 PM

'കേരള' വേണ്ട, സംസ്‌ഥാനത്തിന്റെ പേര്‌ കേരളം എന്നാക്കണം

തിരുവനന്തപുരം: സംസ്‌ഥാനത്തിനു കേരളം എന്ന്‌ ഔദ്യോഗിക നാമകരണം ചെയ്യാന്‍ പിന്തുണയും ഇടപെടലും അഭ്യര്‍ഥിച്ച്‌ ബി.ജെ.പി സംസ്‌ഥാന അധ്യക്ഷന്‍ രാജീവ്‌ ചന്ദ്രശേഖര്‍ പ്രധാനമന്ത്രിക്കു കത്ത്‌ നല്‍കി. ഔദ്യോഗിക രേഖകളില്‍ സംസ്‌ഥാനത്തിന്റെ പേര്‌ കേരള എന്നതിനു പകരം 'കേരളം' എന്നാക്കാന്‍ 2024 ജൂണില്‍ കേരള നിയമസഭ പ്രമേയം പാസാക്കിയതായി കത്തില്‍ സൂചിപ്പിക്കുന്നു. ഈ പ്രമേയത്തിനു ബി.ജെ.പിയുടെ പിന്തുണ അറിയിച്ച്‌ മുഖ്യമന്ത്രി പിണറായി വിജയനും കത്ത്‌ നല്‍കിയതായി രാജീവ്‌ ചന്ദ്രശേഖര്‍ അറിയിച്ചു.
കേരളത്തിന്റെ സമ്പന്നമായ പാരമ്പര്യം പുനരുജ്‌ജീവിപ്പിക്കാനും സംരക്ഷിക്കാനും
എല്ലാ രാഷ്‌ട്രീയ കക്ഷികളും ചേര്‍ന്നു പ്രവര്‍ത്തിക്കുമെന്ന പ്രത്യാശയാണ്‌ പ്രധാനമന്ത്രിക്കയച്ച കത്തില്‍ രാജീവ്‌ ചന്ദ്രശേഖര്‍ പ്രകടിപ്പിക്കുന്നത്‌. എല്ലാ മതവിഭാഗങ്ങളുടെയും വിശ്വാസവും ആചാരങ്ങളും സംരക്ഷിക്കപ്പെടുന്ന വികസിതവും സുരക്ഷിതവുമായ കേരളം സൃഷ്‌ടിക്കാന്‍ സാധിക്കുമെന്നു കരുതുന്നു. സംസ്‌ഥാനത്തെ വിഭജിച്ച്‌ മതത്തിന്റെ അടിസ്‌ഥാനത്തില്‍ പ്രത്യേക ജില്ലകള്‍ ആവശ്യപ്പെടുന്ന തീവ്രവാദ ശക്‌തികളുടെ ശ്രമങ്ങള്‍ക്കു തടയിടാന്‍ ഇതു സഹായിക്കുമെന്നും കത്തിലുണ്ട്‌. മലയാളത്തനിമയുള്ള 'കേരളം' എന്ന പേര്‌ ഉറപ്പുവരുത്താന്‍ പ്രധാനമന്ത്രിയുടെ ഇടപെടല്‍ ഉണ്ടാകണമെന്നാണ്‌ കത്തിലെ അഭ്യര്‍ഥന.

Ads by Google
Tuesday 13 Jan 2026 11.34 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW