Saturday, March 14, 2026 Last Updated 10 Min 30 Sec ago English Edition
Todays E paper
Ads by Google
Tuesday 13 Jan 2026 11.34 PM

വീട്ടമ്മയെ പീഡിപ്പിച്ച സി.പി.എം. നേതാവിന്‌ എതിരേ കേസ്‌

കാസര്‍ഗോഡ്‌: നാല്‍പതിയെട്ടുകാരിയായ വീട്ടമ്മയെ ലൈംഗിക പീഡനത്തിനിരയാക്കിയെന്ന പരാതിയില്‍ സി.പി.എം. നേതാവിനെതിരേ കേസെടുത്തു.
കുമ്പള മുന്‍ ഏരിയാ സെക്രട്ടറിയും നിലവില്‍ എന്‍മകജെ പഞ്ചായത്ത്‌ അംഗവും ഇച്ചിലംപാടി സ്‌കൂള്‍ അധ്യാപകനുമായ എസ്‌. സുധാകരനെതിരേയാണ്‌ കാസര്‍ഗോഡ്‌ വനിതാ പോലീസ്‌ ബലാത്സംഗത്തിനു കേസെടുത്തത്‌. ഡി.ജി.പിയുടെ നിര്‍ദേശപ്രകാരമാണ്‌ കേസെടുത്തതെന്നാണു സൂചന. പീഡനം സംബന്ധിച്ച്‌ വീട്ടമ്മ ജില്ലാ പോലീസ്‌ മേധാവിക്കും ഡി.ജി.പിക്കും പരാതി നല്‍കിയിരുന്നു. ആരോപണത്തെത്തുടര്‍ന്നു സുധാകരനെ പാര്‍ട്ടിയില്‍നിന്നു സസ്‌പെന്‍ഡ്‌ ചെയ്ുകയും അന്വേഷണത്തിനായി മുന്നംഗ കമ്മിറ്റിയെ നിയോഗിക്കുകയും ചെയ്‌തിരുന്നു. കമ്മിഷന്‍ അന്വേഷണം തുടരുന്നതിനിടെയാണ്‌ സുധാകരനെതിരേ പോലീസ്‌ കേസെടുത്തത്‌.

Ads by Google
Tuesday 13 Jan 2026 11.34 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW