Saturday, March 14, 2026 Last Updated 6 Min 5 Sec ago English Edition
Todays E paper
Ads by Google
Tuesday 13 Jan 2026 11.34 PM

മകരജ്യോതി ദര്‍ശനം: ഒരുക്കങ്ങള്‍ പൂര്‍ത്തിയായെന്ന്‌ കെ.ജയകുമാര്‍

ശബരിമല: മകരവിളക്ക്‌ മഹോത്സവത്തിനു ശബരിമല സന്നിധാനം സജ്‌ജമായിക്കഴിഞ്ഞതായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്‌ പ്രസിഡന്റ്‌ കെ. ജയകുമാര്‍ പറഞ്ഞു. തിരുവാഭരണ ഘോഷയാത്ര ഇന്ന്‌ എത്തിച്ചേരും. സന്നിധാനത്തും പരിസരത്തും ഒരുലക്ഷത്തോളം ഭക്‌തര്‍ തമ്പടിച്ചിട്ടുണ്ട്‌. എരുമേലി കാനനപാത വഴി തീര്‍ത്ഥാടകര്‍ എത്തിക്കൊണ്ടിരിക്കുകയാണ്‌. തിരക്ക്‌ നിയന്ത്രിക്കാന്‍ പോലീസ്‌ സര്‍വസജ്‌ജമാണ്‌. തിരുമുറ്റത്തും ഫ്‌ളൈ ഓവറുകളിലും നിന്ന്‌ മകരജ്യോതി ദര്‍ശിക്കുന്നതിന്‌ കര്‍ശന നിയന്ത്രണമാണ്‌ ഏര്‍പ്പെടുത്തിയിരിക്കുന്നത്‌. ദേവസ്വം ബോര്‍ഡ്‌ ഫോട്ടോ പതിച്ച തിരിച്ചറിയില്‍ പാസ്‌ നല്‍കിയവര്‍ക്ക്‌ മാത്രമേ ഈ സ്‌ഥലങ്ങളില്‍ നില്‍ക്കാന്‍ കഴിയുകയുള്ളൂ. പാസ്‌ ഒരു കാരണവശാലും മറ്റെരാള്‍ക്ക്‌ കൈമാറാന്‍ കഴിയില്ല. സുതാര്യമായ സംവിധാനമാണ്‌ ഇക്കുറി ഏര്‍പ്പെുത്തിയിരിക്കുന്നത്‌.
മകരജ്യോതി ദര്‍ശനം കഴിഞ്ഞ്‌ തിരിച്ചിറങ്ങാന്‍ തീര്‍ത്ഥാടകര്‍ തിരക്ക്‌ കൂട്ടുന്ന പ്രവണതയുണ്ട്‌. തിരിച്ചിറങ്ങുന്നതിന്‌ തിരക്ക്‌ കൂട്ടേണ്ടതില്ല. കൂടുതല്‍ ബസുകള്‍ പമ്പയില്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും പ്രസിഡന്റ്‌ പറഞ്ഞു. മുന്‍വര്‍ഷങ്ങളില്‍ ഭക്‌തര്‍ക്ക്‌ തങ്ങാന്‍ മുറി ലഭിക്കാത്തതിന്റെ പ്രശ്‌നമുണ്ടായിരുന്നു. ഈ വര്‍ഷം മുറി ബുക്ക്‌ ചെയ്യുന്നതിന്‌ ഓണ്‍ലൈന്‍ സംവിധാനം ഏര്‍പ്പെടുത്തി. ഭക്‌തരെ ഒരു തരത്തിലുമുള്ള ചൂഷണത്തിന്‌ വിധേയമാക്കുന്ന സാഹചര്യവും ശബരിമലയില്‍ ഉണ്ടാകില്ല. അടുത്ത ശബരിമല തീര്‍ത്ഥാടന കാലത്തേയ്‌ക്കുള്ള ആസൂത്രണവും ഈ വര്‍ഷത്തെ അവലോകനവും നടത്തുന്നതിനായി എല്ലാ വകുപ്പുകളെയും വിളിച്ച്‌ ചേര്‍ത്ത്‌ ഫെബ്രുവരി 6ന്‌ യോഗം ചേരുമെന്നും ദേവസ്വം ബോര്‍ഡ്‌ പ്രസിഡന്റ്‌ അറിയിച്ചു.

Ads by Google
Tuesday 13 Jan 2026 11.34 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW