Saturday, March 14, 2026 Last Updated 29 Min 8 Sec ago English Edition
Todays E paper
Ads by Google
Tuesday 13 Jan 2026 11.34 PM

ചെലവുകണക്ക്‌ സമര്‍പ്പിക്കാത്തവര്‍ക്കെതിരേ അയോഗ്യതാ നടപടി

തിരുവനന്തപുരം: തദ്ദേശ പൊതുതെരഞ്ഞെടുപ്പില്‍ മത്സരിച്ചവര്‍ക്ക്‌ തെരഞ്ഞെടുപ്പു ചെലവിന്റെ കണക്ക്‌ സമര്‍പ്പിക്കാനുള്ള സമയപരിധി അവസാനിച്ചു.
മത്സരിച്ച 75,627 സ്‌ഥാനാര്‍ഥികളില്‍ 56,173 പേര്‍ ഓണ്‍ലൈനായി കണക്ക്‌ സമര്‍പ്പിച്ചിട്ടുണ്ട്‌. തദ്ദേശ സ്‌ഥാപന സെക്രട്ടറിമാര്‍ക്ക്‌ നേരിട്ടു സമര്‍പ്പിച്ചവര്‍ ഇതില്‍ ഉള്‍പ്പെടുന്നില്ല. ഓണ്‍ലൈനായി സമര്‍പ്പിക്കാന്‍ കഴിയാത്തവര്‍ക്ക്‌ അതതു തദ്ദേശ സ്‌ഥാപന സെക്രട്ടറിമാര്‍ക്ക്‌ നേരിട്ടു കണക്ക്‌ സമര്‍പ്പിക്കാനും അവസരം നല്‍കിയിരുന്നു.ഓണ്‍ലൈനായും നേരിട്ടും സമര്‍പ്പിച്ച കണക്കുകളും രേഖകളും പരിശോധിച്ച്‌ 31 നകം കമ്മീഷനു റിപ്പോര്‍ട്ട്‌ നല്‍കാന്‍ തദ്ദേശ സ്‌ഥാപന സെക്രട്ടറിമാര്‍ക്ക്‌ സംസ്‌ഥാന തെരഞ്ഞെടുപ്പ്‌ കമ്മിഷന്‍ നിര്‍ദേശം നല്‍കി. സെക്രട്ടറിമാരുടെ റിപ്പോര്‍ട്ട്‌ ലഭിക്കുന്ന മുറയ്‌ക്ക്‌ കണക്കു സമര്‍പ്പിക്കാത്തവര്‍ക്കെതിരേ അയോഗ്യതാ നടപടി സ്വീകരിക്കുമെന്ന്‌ സംസ്‌ഥാന തെരഞ്ഞെടുപ്പ്‌ കമ്മിഷണര്‍ എ. ഷാജഹാന്‍ അറിയിച്ചു.

Ads by Google
Tuesday 13 Jan 2026 11.34 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW