-->
ലേഡി സൂപ്പര്‍സ്റ്റാറായി നടി മഞ്ജു വാര്യര്‍ തിളങ്ങി നില്‍ക്കുകയാണ്. സിനിമയില്‍ സജീവമായി അഭിനയിക്കുന്നതിനൊപ്പം ബൈക്ക് റൈഡും യാത്രകളുമൊക്കെയായി തിരക്കിട്ട ജീവിതം നയിക്കുകയാണ് നടി. ഇതിനൊപ്പം സോഷ്യല്‍ മീഡിയയില്‍ മഞ്ജു പങ്കുവെക്കുന്ന ചിത്രങ്ങള്‍ വളരെ പെട്ടെന്നാണ് വൈറലായി മാറുന്നത്.
സിനിമയിലേക്ക് രണ്ടാമതും തിരിച്ച് വരവ് നടത്തിയതിന് ശേഷം മഞ്ജു വാര്യര്‍ക്ക് പിന്തുണ നല്‍കാന്‍ ഒരുപാട് പേരുണ്ട്. എന്നാല്‍ തന്റെ നട്ടെല്ലായി നില്‍ക്കുന്ന ബിനീഷ് ചന്ദ്രന് പിറന്നാള്‍ ആശംസിച്ചുകൊണ്ട് മഞ്ജു പങ്കുവെച്ച പോസ്റ്റാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധനേടുന്നത്. സുഹൃത്ത് എന്നതിലുപരി ബിനീഷ് തനിക്ക് എത്രത്തോളം വേണ്ടപ്പെട്ടയാളാണെന്ന് നടി സൂചിപ്പിച്ചിരിക്കുകയാണ്.
‘ജന്മദിനാശംസകള്‍ , കൂടുതല്‍ സ്വപ്‌നങ്ങള്‍, നേട്ടങ്ങള്‍, കഠിനാധ്വാനം, കൃതജ്ഞത എന്നിവയ്ക്കായി ഇതാ. നിങ്ങളാണ് ഏറ്റവും മികച്ചത്. എപ്പോഴും കൂടെയുണ്ടായിരുന്നതിന് നന്ദി. സ്‌നേഹവും ബഹുമാനവും’ മഞ്ജു വാര്യര്‍ കുറിച്ചു. ബിനീഷിനൊപ്പമുളള ചിത്രവും താരം പങ്കുവെച്ചിട്ടുണ്ട്. ഇതോടെ ബിനീഷിന് ആശംസകളറിയിച്ച് കൊണ്ട് നിരവധി പേരാണ് എത്തിയിരിക്കുന്നത്.
യാത്രകളിലും ബിസിനസിലും തുടങ്ങി ഊണിലും ഉറക്കത്തിലും മഞ്ജുവിന് തുണയായി നില്‍ക്കുന്ന സൗഹൃദങ്ങളില്‍ ഒരാളാണ് ബിനീഷ് ചന്ദ്ര. മഞ്ജുവിന്റെ പ്രൈവറ്റ് സെക്രട്ടറി എന്നതിനപ്പുറം ഉറ്റ സുഹൃത്ത് കൂടിയാണ് അദ്ദേഹം. അതുകൊണ്ടാണ് നടി അദ്ദേഹത്തെ തന്റെ ബാക്കോബോണ്‍ എന്ന് വിശേഷിപ്പിക്കാനുള്ള കാരണം.
ഓരോ വര്‍ഷം കഴിയുംതോറും സൗന്ദര്യം കൂടി പ്രായം കുറച്ച് വരികയാണെന്നാണ് മഞ്ജുവിനെ പറ്റിയുള്ള എല്ലാവരുടെയും അഭിപ്രായം. അതിന് ഉദ്ദാഹരണമായിട്ടാണ് നടിയുടെ പുത്തന്‍ ഫോട്ടോസ്. അതിനെല്ലാം പിന്നില്‍ ബിനീഷിന്റെ കൂടെ പിന്തുണയുണ്ട്. പതിനാല് വര്‍ഷത്തിന് ശേഷം ഹൗ ഓള്‍ഡ് ആര്‍ യു എന്ന സിനിമയിലൂടെ തിരിച്ച് വന്ന മഞ്ജുവിന്റെ സിനിമാ ജീവിതത്തിലും വ്യക്തി ജീവിതത്തിലും നിഴലായി ഒപ്പം സഞ്ചരിക്കുന്നത് സംരംഭകന്‍ കൂടിയാണ് ബിനീഷ് ചന്ദ്ര.
തന്റെ എല്ലാ യാത്രയിലും ബീനിഷ് ഒപ്പമുണ്ടെന്ന് നടി പറഞ്ഞിരുന്നു. ഇന്ന് കാണുന്ന മഞ്ജുവിനെ മലയാളിക്ക് സമ്മാനിച്ചതില്‍ ഒരു പ്രധാന പങ്ക് ബിനീഷിനുമുണ്ട്. പ്രൈവറ്റ് സെക്രട്ടറി എന്നതിനപ്പുറം ഇരുവര്‍ക്കും ഇടയില്‍ ഒരു സഹോദര സ്‌നേഹമാണ്. മഞ്ജുവിന്റെ സംസാരത്തില്‍ നിന്ന് പോലും അത് വ്യക്തമാണ്. ലഡാക്കിലേക്കുള്ള മഞ്ജുവിന്റെ ബൈക്ക് യാത്ര പോലും സാധ്യമായത് ബിനീഷ് ചന്ദ്രന്റെ പിന്‍ബലത്തിലാണ്.
മഞ്ജു അടുത്തിടെ നടത്തിയ ധനുഷ് കോടി യാത്രയിലും മഞ്ജുവിനൊപ്പം ബീനീഷ് ഉണ്ടായിരുന്നു. മഞ്ജു തന്റെ BMW ബൈക്കില്‍ ചീറിപ്പായുന്ന വീഡിയോയും യാത്രാചിത്രാചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.