Wednesday, March 11, 2026 Last Updated 1 Min 45 Sec ago English Edition
Todays E paper
Ads by Google
Tuesday 13 May 2025 11.14 AM

മകള്‍ക്കൊപ്പം മാതൃദിനം ആഘോഷമാക്കി പ്രിയങ്ക ചോപ്ര; ചിത്രങ്ങള്‍ പങ്കുവെച്ച് നിക്ക് ജൊനാസ്

day, shared
photo-www.instagram.com/nickjonas/

ഭാര്യ പ്രിയങ്ക ചോപ്രയ്ക്കും മകള്‍ മാര്‍ട്ടി മേരിക്കുമൊപ്പമുളള മാതൃദിനാഘോഷത്തിന്റെ ചിത്രങ്ങള്‍ പങ്കുവെച്ച് നിക്ക് ജോനാസ്. ന്യൂയോര്‍ക്കില്‍ വെച്ചായിരുന്നു കുടുംബം മാതൃദിനം ആഘോഷമാക്കിയത്.

ന്യൂയോര്‍ക്കിലെ സെന്‍ട്രല്‍ പാര്‍ക്കില്‍ മകള്‍ക്കൊപ്പം കളിയും ചിരിയുമായി മാതൃദിനം രസകരമാക്കുകയാണ് കുടുംബം. ഇവിടെനിന്നുളള രസകരമായ ചിത്രങ്ങള്‍ നിക്ക് ജൊനാസ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചു.

നിക്ക് പങ്കുവെച്ച ചിത്രങ്ങളില്‍ ഒന്നില്‍ 'ഹാപ്പി മദേഴ്സ് ഡേ' എന്ന് എഴുതിയ ഒരു ചെറിയ സ്ലേറ്റ് പിടിച്ച് അമ്മയുടെ മടിയില്‍ സുഖമായി ഇരിക്കുന്ന മാള്‍ട്ടിയെ കാണാം. പ്രിയങ്കയും മകള്‍ മാള്‍തിയും തമ്മിലുള്ള മനോഹരമായ ബന്ധത്തെ എടുത്തുകാണിക്കുന്ന ചിത്രങ്ങള്‍ ആരാധകരും ഏറ്റെടുത്ത് കഴിഞ്ഞു.

Ads by Google
Ads by Google
TRENDING NOW