Saturday, March 14, 2026 Last Updated 5 Min 24 Sec ago English Edition
Todays E paper
Ads by Google
Tuesday 13 Jan 2026 10.49 AM

അതിശൈത്യം മൂലം ജനനത്തിനും മരണത്തിനും നിരോധനം, വരും തലമുറയ്ക്കായി ഇന്‍ഷുറന്‍സ് പോളിസി: വിചിത്രമാണ് ഈ ഗ്രാമം

svalbard, land, extreme, cold, village, life

ആര്‍ട്ടിക്ക് സമുദ്രത്തിന് നടുവില്‍ നോര്‍വേയുടെ കേന്ദ്രഭാഗത്ത് നിന്നും 930കിലോമീറ്റര്‍ വടക്കായി ഉത്തരധ്രുവിന് വെറും 650 കിലോമീറ്റര്‍ മാത്രം അകലെ സ്ഥിതി ചെയ്യുന്ന ഗ്രാമമാണ് സ്വാല്‍ബാര്‍ഡ്. മഞ്ഞുമലകളാല്‍ ചുറ്റപ്പെട്ട ഇവിടെ ലോകത്തിന്റെ അറ്റത്തുള്ള ഗ്രാമമെന്നാണ് അറിയപ്പെടുന്നത്. അതിസാഹസികത ഇഷ്ടപ്പെടുന്നവര്‍ക്ക് യാത്ര ചെയ്യാന്‍ പറ്റി ഈ ഗ്രാമം ജനനത്തിനും മരണത്തിനും നിരോധനം ഏര്‍പ്പെടുത്തിയിരിക്കുകയാണ്.

എന്താണ് ഇവിടെ ഇത്തരമൊരു നിയമമെന്നാണ് ചിന്തിക്കുന്നതല്ലേ, കാരണം മറ്റൊന്നുമല്ല ഇവിടുത്തെ കൊടും തണുപ്പ് തന്നെയാണ്. അതിശൈത്യം കാരണം ഇവിടുത്തെ മൃതദേഹങ്ങള്‍ അഴുകാറില്ല. മാത്രമല്ല ഇവിടെ പരിമിതമായ മെഡിക്കല്‍ സൗകര്യങ്ങള്‍ മാത്രമാണ് ലഭ്യമായിട്ടുള്ളത്. മൃതശരീരങ്ങളിലെ വൈറസുകളും രോഗാണുക്കളും കാലങ്ങളോളം നിലനില്‍ക്കാന്‍ കാരണമാകുന്നതിനാല്‍ മാരകമായ അസുഖം ബാധിച്ചവരെയും കിടപ്പിലായവരെയും എത്രയും വേഗം ഗ്രാമത്തില്‍ നിന്നും പുറത്തെത്തിക്കും. ഇവരെ നോര്‍വേയിലെ മറ്റ് പ്രധാന നഗരങ്ങളിലെ കേന്ദ്രങ്ങളിലേക്കാകും മാറ്റുക. അതിനാല്‍ ഇവിടെ മരണം നിരോധിച്ചിരിക്കുകയാണ്.

അത്യാധുനികമായ മെഡിക്കല്‍ സൗകര്യങ്ങളൊന്നും ലഭ്യമല്ലാത്തതിനാല്‍ ഗര്‍ഭിണികളെ പ്രസവത്തിന് ആഴ്ചകള്‍ മുമ്പ് ഇവിടെ നിന്നും നോര്‍വേയിലെ ഓസ്ലോ അല്ലെങ്കില്‍ ട്രോംസോയിലേക്ക് മാറ്റണമെന്ന കര്‍ശനമായ നിര്‍ദേശമാണ് നല്‍കിയിട്ടുള്ളത്. ഇതാണ് ജനനം നിരോധിച്ചിരിക്കുന്നതിന് പിന്നിലെ കാരണം. വൃദ്ധസദനങ്ങളില്ലാത്ത, കുറ്റകൃത്യങ്ങളില്ലാത്ത ലോകത്തിലെ ഏറ്റവും സുരക്ഷിതമായ ഇടങ്ങളിലൊന്നാണ് സ്വാര്‍ബാര്‍ഡ്. ഇവിടെ രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ താപനില 43ഡിഗ്രി സെല്‍ഷ്യസാണ്. ജോലി ചെയ്യുന്നവര്‍ക്കും പ്രതിരോധശേഷിയുള്ള യുവാക്കള്‍ക്കും വേണ്ടിയുള്ള നാടാണിത്. മാത്രമല്ല സ്വന്തം വരുമാനം കൊണ്ട് ജീവിക്കാന്‍ കഴിയാത്തവര്‍ ഇവിടം വിട്ടുപോകണം എന്നാണ് നിയമം.

വര്‍ഷത്തില്‍ പകുതി സമയത്തും 24 മണിക്കൂറും സൂര്യപ്രകാശമുള്ള ഈ ഗ്രാമത്തില്‍ ഭാവിയിലെ എന്തെങ്കിലും ദുരന്തം മൂലം ഭൂമിയിലെ കൃഷികള്‍ നശിച്ചാല്‍ ഉപയോഗിക്കാനായി വലിയൊരു വിത്തുശേഖരം തന്നെ സജ്ജീകരിച്ചിട്ടുണ്ട്. ഗ്ലോബല്‍ സീഡ് വോള്‍ഡ് എന്ന ഈ ശേഖരത്തെ വരുംതലമുറയ്ക്കുള്ള ഇന്‍ഷുറന്‍സ് പോളിസി എന്നാണ് വിശേഷിപ്പിക്കുന്നത്. ഈ വിത്തുകള്‍ സൂക്ഷിച്ചിരിക്കുന്നത് 18ഡിഗ്രി സെല്‍ഷ്യസിലാണ്.

Ads by Google
Tuesday 13 Jan 2026 10.49 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW