Saturday, March 14, 2026 Last Updated 2 Min 16 Sec ago English Edition
Todays E paper
Ads by Google
Tuesday 13 Jan 2026 08.32 AM

കലോത്സവം 2026ലെ തൃശൂര്‍ പൂരത്തിന്‍റെ കര്‍ട്ടൻ റെയ്സര്‍ ; സ്കൂള്‍ കലോത്സവത്തിന്‍റെ മുഖ്യവേദി സന്ദര്‍ശിച്ച് സുരേഷ്‍ഗോപി

ഇന്ന് പുലര്‍ച്ചെയാണ് സുരേഷ് ഗോപി തേക്കിൻകാട് മൈതാനത്തെ മുഖ്യവേദിയിലെത്തി കലോത്സവത്തിന്‍റെ ഒരുക്കം വിലയിരുത്തിയത്.
suresh gopi

സംസ്ഥാന സ്കൂള്‍ കലോത്സവത്തിന്‍റെ മുഖ്യവേദി സന്ദര്‍ശിച്ച് കേന്ദ്ര മന്ത്രി സുരേഷ്‍ഗോപി. ഇന്ന് പുലര്‍ച്ചെയാണ് സുരേഷ് ഗോപി തേക്കിൻകാട് മൈതാനത്തെ മുഖ്യവേദിയിലെത്തി കലോത്സവത്തിന്‍റെ ഒരുക്കം വിലയിരുത്തിയത്.

മുഖ്യവേദി സന്ദര്‍ശിച്ചശേഷം ഊട്ടുപുരയും സുരേഷ് ഗോപി സന്ദര്‍ശിച്ചു. കലോത്സവം 2026ലെ തൃശൂര്‍ പൂരത്തിന്‍റെ കര്‍ട്ടൻ റെയ്സറായിരിക്കുമെന്നും പൂരം കാണുന്നപോലെ ലോകം മുഴുവൻ കലോത്സവവും ഏറ്റെടുക്കുമെന്നും വേദി സന്ദര്‍ശിച്ചശേഷം സുരേഷ്‍ഗോപി വ്യക്തമാക്കി. നാളെ മുതൽ 18വരെയാണ് 64ാമത് സംസ്ഥാന സ്കൂള്‍ കലോത്സവം തൃശൂരിൽ നടക്കുക. 25 വേദികളിലായാണ് മത്സരം.

അതേസമയം ക്ലാസിക് കലകളും മിമിക്രിയുമടക്കം കാണാനായി കാത്തിരിക്കുകയാണെന്ന് വ്യക്തമാക്കിയ സുരേഷ് ഗോപി താമര കലോത്സ വേദികളുടെ പേരുകളിൽ നിന്ന് ഒഴിവാക്കിയ സംഭവത്തിലും പ്രതികരിച്ചു. എല്ലാത്തിലും രാഷ്ട്രീയം കാണുന്നതാണ് പ്രശ്നമെന്നും രാഷ്ട്രം എന്ന് വിചാരിച്ചാൽ മതിയെന്നും സുരേഷ് ഗോപി വ്യക്തമാക്കിി.

Ads by Google
Ads by Google
LATEST NEWS
TRENDING NOW